2010, ഫെബ്രുവരി 28, ഞായറാഴ്‌ച

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ വിട്ടു

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ വിട്ടു
കാസര്‍കോട്‌: ചെമ്പരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി. എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച കേസ്‌ അന്വേഷണം ക്രൈംബ്രാഞ്ചിന്‌ കൈമാറി ആഭ്യന്തര വകുപ്പ്‌ ഉത്തരവായി. കൊലപാതകങ്ങളും അക്രമണങ്ങളും അന്വേഷിക്കുന്ന പ്രത്യേക വിഭാഗത്തിന്‌ കൈമാറിയ കേസ്‌ എസ്‌പി കമലാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷിക്കുക. മുമ്പ്‌ ലോക്കല്‍ പൊലീസിന്റെ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ അന്വേഷിക്കാന്‍ തീരുമാനിച്ചെങ്കിലും ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായതിനെതുടര്‍ന്നാണ്‌ ക്രൈംബ്രാഞ്ചിന്‌ തന്നെ ഏല്‍പിക്കാന്‍ തീരുമാനിച്ചത്‌. അന്വേഷണസംഘം അടുത്തദിവസം കാസര്‍കോട്ടെത്തും.

thanx kv kunhiraman, kodiyeri

കാളിയച്ചയിലാത്ത നബിദിനം


കാളിയച്ചയിലാത്ത നബിദിനം
ചെമ്പിരിക ഇന്നും കരയുകയാണ്ണ്‍ ചെമ്പിരിക എന്നാ നാടിനെ ലോകത്തിന്‍ പരിജയപെടുതിയത്
ഞങ്ങളുടെ പ്രിയപ്പെട്ട കളിയര്‍ച്ച ആയിരുന്നു ചെമ്പിരിക എന്നും ഏറ്റവും കൂടുതല്‍ ആഗോഷികാറുള്ള
മുഹൂര്‍ത്തം നബിദിനമായിരുന്നു , ഞങ്ങളുടെ വലിയ കളിയച്ച (കാളി അബ്ദുള്ള മൌലവിയുടെ പിതാവ്
സീ എ മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാര്‍) യുടെ കബര്‍ സിയാരതോട് കൂടി തുടങ്ങുന്ന നബിദിന റാലി കളിയര്‍ച്ച നെത്ര്തം വായിക്കുന്ന മൌലീദ് പരയാനം , ഇതായിരുന്നു ഇതവരെയുള്ള ചെമ്ബിരികയുടെ നബിദിനം പക്ഷെ ഇന്നലെ വീണ്ടും ഒരു നബിദിനം വന്നെത്തിയപ്പോള്‍ ചെമ്പിരിക യിലെ ജനങ്ങങ്ങള്‍ കണ്ണീരില്‍ നിന്ന മോജിതരയില്ല ഞങ്ങളുടെ കളിയര്‍ച്ച ക എന്ത് സംഭവിച്ചു എന്നറിയാതെ ഒരു ദുസ്വപ്നം പോലെ കടന്ന വന്ന ദുരന്തം , എന്തിന്‍ വേണ്ടി , ഈ ചതി ഞങ്ങളുടെ കളിയര്ച്ചയോടു വേണ്ടായിരുന്നു , സംബാതിക നെട്ടതിണ്ണ്‍ വേണ്ടിയിരുന്നോ , എത്ര കോടികള്‍ , ഞങ്ങള്‍ക്ക് ഞങ്ങളുടെ കളിയര്‍ച്ച കോടി കലെകളും എത്രയോ വലിയ സംബദ്യമായിരുന്നു , ചെമ്പിരിക എന്നാ നാടിന്റെ മൊത്തം സമ്പാദ്യം വലിയ കളിയര്ച്ചയും അന്ന്യ നാടുകാര്‍ സീ എം ഉസ്താദ്‌ എന്നും ചെമ്പിരിക കളി എന്നും അറിയപെട്ടിരുന്ന ഞാങ്ങളുടെ കളിയര്‍ച്ച യും തന്നെയായിരുന്നു , കടലില്‍ കണ്ട മൃത ദേഹം കരയില്‍ എത്തിച്ചപ്പോള്‍ കീഴൂരിലെ അന്യ മതസ്ഥരായ മത്സ്യ തോസീലകള്‍ വാവിട്ട് കരന്ഹതത് മാത്രം മതി അദ്ധേഹത്തെ അന്യ മടസ്തര്‍ പോലും എത്ര സ്നേഹിച്ചിരുന്നു എന്നറിയാന്‍ , ആ മുകത് എന്നും നിലകൊടിരുന്ന പുഞ്ചിരി മരകാനകാതെ കരന്ഹ്പോകുന്നു , കുറ്റം ആര്‍ ചെയ്തതായാലും ലോകം മാപ് കൊടുക്കില്ല പടച്ച റബ്ബേ ഞങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യമായ കളിയര്ച്ചയെ നഷ്ടപെടുത്തിയ ക്രൂരനെ എത്രയും പെട്ടെന്ന്‍ ജനങ്ങള്‍ക് മുന്നില്‍ കാടിതാരനെ .... ഞങ്ങളുടെ സ്വന്തം കട്കകള്ളില്‍ നടുവില്‍ ഒരു ജനതയുടെ പണ്ഡിതന്‍ അസ്തമിചിരികുന്നു ഒരികളും അന്ഗീഗരികാനാവാതെ രണ്ട ആഴ്ച പിനിട്ടിട്ടും തമ്മില്‍ ആശ്വസിപികാനവാതെ ചെമ്പിരിക എന്നാ ഗ്രാമം കാത്തിരിക്കുന്നു സത്യം എത്രയും പെട്ടെന്ന്‍ പുറത്ത് വരാന്‍, ഒപ്പം ഞങ്ങളുടെ ഒരപേക്ഷ കളിയര്‍ച്ച യുടെ മരണം അനാവശ്യ വിവടമുണ്ടാകി ഗ്രൂപ്പ്‌ വളര്‍ത്തണോ മുതലെടുപ്പിണോ ശ്രമികരുത് , എല്ലാവരും ഒറ്റ കെട്ടായി രാഷ്ട്രീയ ഗ്രൂപ്പ്‌ matha verthirivillaathe munnott varanam shathyam purath varunnath vare prakshobhangalk
--
shareef chembirika

2010, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ചെമ്പരിക്ക ഖാസിയുടെ മരണം: മനുഷ്യാവകാശ സംരക്ഷണ സമിതി ഡി.വൈ.എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തിന് പിന്നിലുള്ള സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ സമിതി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കേസ് ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ആവശ്യപ്പെട്ടു. ഖാസിയുടെ മരണം ഗൗരവത്തോടെയല്ല പോലീസ് അന്വേഷിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. പി.എ. റഹ് മാന്‍ ഹാജി അധ്യക്ഷത വഹിച്ചു.

രാവിലെ 11മണിക്ക് എലൈറ്റ് ടൂറിസ്റ്റ് ഹോം പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറോളം പേര്‍ പങ്കെടുത്തു. ബഷീര്‍ മുട്ടുന്തല, അബ്ദുല്ല കുഞ്ഞി ഫാമിലി വെല്‍ഫയല്‍ സോസൈറ്റി, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, എം.എ.സിദ്ദീഖ്, ഉബൈദ് മുട്ടുന്തല, യൂനുസ് വടകരമുക്ക്, മുത്തലിബ് ആറങ്ങാടി, ഇബ്രാഹിം ചെര്‍ക്കള, ശറഫുദ്ദീന്‍ കുണിയ, ജാഫര്‍ മൂവാരിക്കുണ്ട്, തുടങ്ങിയവര്‍ സംസാരിച്ചു. വി.കെ.പി മുഹമ്മദ് സ്വാഗതവും ഹമീദ് കുണിയ നന്ദിയും പറഞ്ഞു. വന്‍ പോലീസ് സന്നാഹം ടൗണ്‍ ഹാളിന് അടുത്ത് വെച്ച് മാര്‍ച്ച് തടഞ്ഞു.

ചെമ്പരിക്ക ഖാസിയുടെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഐ.എന്‍.എല്‍ എസ്‌. പി ഓഫീസ്‌ മാര്‍ച്ച്‌ നടത്തി

കാസര്‍കോട്‌: ചെമ്പരിക്ക-മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഐ.എന്‍.എല്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്‌ച്ച ഉച്ചയോടെ എസ്‌.പി ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ ജില്ലാ പ്രസിഡണ്ട്‌ കെ.എം. ഷംസുദ്ദീനിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട്‌ സംയുക്ത ഖാസി ടി.കെ.എം. ബാവ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കാസര്‍കോട്‌ ഗവ. കോളേജ്‌ പരിസരത്ത്‌ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറ്‌ കണക്കിന്‌ പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചിന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്‌തു. എം.ഐ.സി സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എസ്‌.എസ്‌.എഫ്‌ നേതാവ്‌ ഹമീദ്‌ പരപ്പ, എന്‍.എ. സുലൈമാന്‍, കെ.എം. ബഷീര്‍, എം.എ. ലത്തീഫ്‌, മൊയ്‌തീന്‍ കുഞ്ഞി കളനാട്‌, ടി.എം. ഇഖ്‌ബാല്‍, ഫക്രുദ്ദീന്‍, അബ്ബാസ്‌ ബീഗം, മമ്മു ചാല എന്നിവര്‍ പ്രസംഗിച്ചു. എന്‍.എ. നെല്ലിക്കുന്ന്‌ സ്വഗതം പറഞ്ഞു.

സി.എം.അബ്‌ദുല്ല മൗലവിയുടെ കഴുത്തിലെ എല്ലുകള്‍ പൊട്ടിയതായി പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌

കാസര്‍കോട്‌: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ കഴുത്തിന്റെ എല്ലുകള്‍ പൊട്ടിയതുള്‍പ്പെടെ നാല്‌ പരിക്ക്‌ ഉണ്ടായിരുന്നതായും ആ പരിക്കുകള്‍ മരണം സംഭവിക്കുന്നതിന്‌ മുമ്പ്‌ ഉണ്ടായിരുന്നതായും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. മൃതദേഹം പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ പരിയാരം മെഡിക്കല്‍ കോളജിലെ പ്രൊഫ. ഗോപാലകൃഷ്‌ണ പിള്ള ബേക്കല്‍ പോലീസിന്‌ നല്‍കിയ റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യം അറിയിച്ചിട്ടുള്ളത്‌.

പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മരണം സംബന്ധിച്ചുള്ള ദുരൂഹത നീക്കി സത്യാവസ്ഥ പുറത്തു കൊണ്ടുവരുന്നതിന്‌ സമഗ്രവും ശാസ്‌ത്രീയവുമായ അന്വേഷണം അനിവാര്യമാണെന്ന്‌ കാസര്‍കോട്‌ ജില്ലാ ലോയേഴ്‌സ്‌ ഫോറം പ്രസിഡണ്ട്‌ അഡ്വ. സി.എന്‍. ഇബ്രാഹിമും ജനറല്‍ സെക്രട്ടറി അഡ്വ. എന്‍. ഖാലിദും ആവശ്യപ്പെട്ടു.

മരണപ്പെട്ട ഖാസി കേരളത്തിലും കര്‍ണാടകയിലും സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ്‌.ഇത്തരം സംഭവത്തില്‍ പ്രാഥമികമായും പോലീസ്‌ എടുക്കേണ്ട തെളിവുകള്‍ എടുക്കുന്ന കാര്യത്തില്‍ പോലീസിന്‌ വീഴ്‌ച പറ്റിയിട്ടുണ്ട്‌. സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. സി.ബി.ഐ. പോലുള്ള ഉന്നത ഏജന്‍സിക്ക്‌ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

2010, ഫെബ്രുവരി 21, ഞായറാഴ്‌ച

ചെമ്പരിക്ക ഖാസി സി.എം അബ്‌ദുല്ല മൗലവിക്ക്‌ വേണ്ടി സഅദിയ്യയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി

ചെമ്പരിക്ക ഖാസി സി.എം അബ്‌ദുല്ല മൗലവിക്ക്‌ വേണ്ടി സഅദിയ്യയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി
ദേളി: ചെമ്പരിക്ക ഖാസി സി.എം. അബ്‌ദുല്ല മൗലവിയുടെ നിര്യാണത്തില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യില്‍ ചേര്‍ന്ന സഅദിയ്യ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജിംഗ്‌ കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. മരണത്തിലുള്ള ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ ബന്ധപ്പെട്ടവരോട്‌ ആവശ്യപെട്ടു.

സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി പ്രാര്‍ത്ഥനയ്ക്ക്‌ നേതൃത്വം നല്‍കി. ചെയര്‍മാന്‍ ഡോ. എന്‍.എ. മുഹമ്മദ്‌ സാഹിബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി യോഗം ജനറല്‍ മാനേജര്‍ എം.എ. അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. എ.പി. അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌. മാഹിന്‍ ഹാജി കല്ലട്ര, സി. അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള. കെ.പി. ഹുസൈന്‍ സഅദി കെ.സി റോഡ്‌, ഹാജി അബ്‌ദുല്ല ഹുസൈന്‍ കടവത്ത്‌, മുല്ലച്ചേരി അബ്‌ദുല്‍ ഖാദിര്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, ബി.എസ്‌ അബ്‌ദുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, എം.ടി.പി. അബ്‌ദുര്‍ റഹ്‌മാന്‍ ഹാജി, പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, ഹമീദ്‌ മൗലവി ആലമ്പാടി, ബഷീര്‍ എഞ്ചിനിയര്‍, പ്രഫസര്‍ യൂസഫ്‌ ബാഡൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍.എ അബൂബക്കര്‍ സാഹിബ്‌ സ്വാഗതവും അബ്‌ദുല്‍ കരീം സഅദി ഏണിയാടി നന്ദിയും പറഞ്ഞു.

സീ എം അബ്ദുല്ല മൌലവി: ഒരു സമുദായത്തിന്‍റെ തണല്‍ വൃക്ഷം

ഒരു നാടിന്‍റെ യശസ്സ് വാനോളം ഉയര്‍ത്തിയ മഹനായ മര്‍ഹും ഖാസി സീ. മുഹമ്മദ്‌ കുഞ്ഞി മുസ്ലിയാരുടെ മകനും മൂന്ന് പതിറ്റാണ്ട് കാലം നാടിനും സമുദായത്തിനും തണലും നെത്ര്ത്വവും നല്‍കിയ മഹാ വ്രക്ഷം ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നമ്മെ വിട്ടുപിരിഞ്ഞ പണ്ഡിതനും ചെമ്പരിക മംഗലാപുരം ഖാസിയുമായ മര്‍ഹും സീ എം അബ്ദുള്ള മൌലവി.അദ്ദേഹത്തിന്‍റെ മഗ്ഫിറത്തിന് വേണ്ടി പ്രാര്‍തികുന്നതോടോപം കുടംബത്തിന്‍റെ യും നാടിന്‍റെയും സാമുദയാതിന്‍റെയും ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.

ഒരു സമുദായം നെഞ്ചില്‍ ഏറ്റിയ മഹാനെ കുറിച്ച് ഒരിക്കലും സംഭവിക്കാത്ത കാര്യം നടന്നു എന്ന രീധിയില്‍ കിംവധന്ധികള്‍ പരക്കാന്‍ ഉതകുന്ന പ്രതികരണങ്ങളും പ്രസ്താവനകളും അധിക്രതരുടെ ഭാകത്തു നിന്നും ഉണ്ടാവരുതായിരുന്നു കാരണം തന്‍റെ ജീവിതത്തിന്‍റെ നല്ല ഭാഗവും ഒരു പ്രസ്ഥാനത്തെയും സ്ഥാപനത്തെയും നട്ടു നനച്ചു വളര്‍ത്താന്‍ പ്രയത്നികുകയും അവിടെ നിന്നും ഇറങ്ങി പോരേണ്ടി വന്നപ്പോള്‍ ആരോടും ഒരു പരാതിയും പരിഭവവും ഇല്ലാതെ ഇറങ്ങി പോരുകയും തന്‍റെ അനാരോഗ്യം വക വെക്കാതെ സമുദായത്തിനും സമുഹത്തിന്റെ നല്ലൊരു നാളെകുവേണ്ടി അല്ലാഹുവിന്‍റെ പ്രീതി മാത്രം ലക്‌ഷ്യം വെച്ച് കൊണ്ട് അഹോ രാത്രം കഷ്ടപ്പെട്ട് ഒരു സ്ഥാപന പ്രസ്ഥാനം തന്നെ കെട്ടിപെടുത്ത ആ മഹാ മനുഷ്യന്‍ ജീവിതത്തിന്‍റെ അവസാന കാലഘട്ടത്തില്‍ അല്ലാഹുവിനു നിരക്കാത്തത് ചെയ്യും എന്ന് വിശ്വസിക്കാന്‍ മാത്രം വിഡ്ഢികള്‍ അല്ല സമുദായവും സമുഹവും.

പര സഹായം ഇല്ലാതെ പള്ളിയില്‍ പോലും പോകാന്‍ കഷ്ടപെടുന്ന വന്ദ്യ വയോധികനായ ആ മഹാന് പകല്‍ സമയങ്ങളില്‍ പോലും എന്നെ പോലുള്ള യുവാക്കള്‍ക് കയറി ചെല്ലാന്‍ ബുദ്ധിമുട്ടുള്ള പാറ കുട്ടങ്ങള്‍കു മുകളില്‍ രാത്രിയുടെ അര്‍ദ്ധ യാമങ്ങളില്‍ ഒറ്റയ്ക് കയറി ചെന്നു എന്ന് വിശ്വസിക്കാന്‍ വയ്യ.പിന്നെ ഒരു വാദത്തിനു വേണ്ടി കരയില്‍ നിന്നും വീണതാവം എന്ന് പറയാമെങ്കിലും അദ്ധേഹത്തിന്റെ തലപ്പാവും ഊന്നു വടിയും ചെരിപ്പും മറ്റും പാറ കുട്ടങ്ങള്‍ക്ക് മുകളില്‍ എങ്ങിനെ എത്തി എന്ന ചോദ്യം ബാകിയാവും. അതുകൊണ്ട് തന്നെ ഇതിന്‍റെ പിന്നില്‍ കെട്ടു പിണഞ്ഞു കിടക്കുന്ന ഒരുപാടു ഉത്തരമില്ലാത്ത ചോദ്യങ്ങള്‍കു ഉത്തരം കണ്ടത്തെണ്ടതിനു പകരം അനാവശ്യ വിവാദങ്ങലിലെകു കാര്യങ്ങള്‍ വലിചിഴക്കതേ ദുരൂഹത കളുടെ മറ നീകി സത്യം പുറത്തു കൊണ്ട് വരാന്‍ ശക്തമായ നടപടി അധിക്രതരുടെ ഭാഗത്ത്‌ നിന്നും ഉണ്ടാവണം അതിനു വേണ്ടി സമുദായവും സംഘടന കളും ഒന്നിച്ചു നില്‍ക്കണം.

ഒരു സധാരണ ലീഗ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്ക് തോന്നുന്നത് മുസ്ലിം ലീഗും അതിന്‍റെ നേതാക്കളും ശക്തമായ സമ്മര്‍ദം അധിക്ര്തരുടെ മേല്‍ ചെലുത്തി സാധാരണക്കാരന്‍റെ വികാരതോടോപം നില്‍ക്കണം. മഹാ സമുദ്രത്തിന്‍റെ ഒഴുക്കിനെ നിശ്ചലമാക്കി അതിന്‍റെ മുകള്‍ തട്ടിനെ വിശാലമാക്കി കൊടുത്തത് പോലെ അള്ളാഹു ആ മഹാന്‍റെ ഖബറിടം വിശാലമാക്കട്ടെ എന്ന പ്രാര്‍തനയോടെ.

സലിം ചെമ്പരിക്ക, അബുദാബി

saleemka@hotmail.com

Mobile - +971506684948

ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മരണവും സംശയങ്ങളും - 1

ചെമ്പരിക്ക മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ സത്യം എത്രത്തോളം വിജയിക്കും എന്ന കാര്യം ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയുന്നില്ല. നാട്ടുകാരില്‍ ഒരു വിഭാഗം മരണം ഉറപ്പായും ഒരു കെലപാതകമാണെന്ന് സംശയിക്കുമ്പോള്‍ മറ്റൊരു വിഭാഗം മറിച്ച് ചിന്തിക്കുന്നു. പോലിസ് ആകട്ടെ ഇതൊരു അപകട മരണമാണെന്ന നിഗമനത്തിലേക്കാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. അതിന് പോലീസ് ഉപോല്‍ബലകമായി ചൂണ്ടിക്കാട്ടുന്നത് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടാണ്. ഖാസിക്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലയെന്ന ഒറ്റ കാരണമാണ് കെലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കാന്‍ നാട്ടുകാരില്‍ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്.



ഖാസിക്ക് ചെമ്പരിക്ക കടുക്ക കല്ലിന് മുകളില്‍ സാധാരണരീതിയില്‍ കയറാന്‍ കഴിയില്ലെന്ന് നാട്ടുകാരില്‍ ഭൂരിഭാഗവും പറയുന്നത് ശരിയാണെന്ന് അവിടെ ചെന്ന എതൊരാള്‍ക്കും ബോധ്യപ്പെടും. എന്നാല്‍ ഖാസിയുടെ വടിയും, ടോര്‍ച്ചും, ചെരിപ്പും കണ്ടെത്തിയ കല്ലിന് മുകളില്‍ നിന്ന് തന്നെ ഖാസി വീണതാകാന്‍ വഴിയില്ല. കല്ലില്‍ മുകളില്‍ നിന്നാണ് വീണതെങ്കില്‍ ഖാസിയുടെ ശരീരം കീറിമുറിയുമായിരുന്നു. പാറപ്പുറത്തെ കുര്‍ത്ത 'മുരു' ശരീരത്തില്‍ എവിടെയും കൊണ്ടതായി കാണുനില്ല. കല്ലിന് മുകളില്‍ അഴിച്ച് വെച്ചതായി പറയുന്ന ഖാസിയുടെ ഊന്ന് വടിയും, ടോര്‍ച്ചും, ചെരിപ്പും മറ്റാരെങ്കിലും അവിടെ കൊണ്ട് വെച്ചതാകാനുള്ള സംശയവും തള്ളികളയാനാകില്ല. ചില മത പണ്ഡിതന്മാര്‍ക്ക് അപൂര്‍വ്വ സമയങ്ങളില്‍ പ്രത്യേക ആത്മ ചെതന്യം ലഭിക്കാറുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രത്യേക ശക്തിയും ഊര്‍ജ്ജവും ഓജസ്സും കൈവെരുന്നതായി പണ്ഡിത സമൂഹം തന്നെ പറയുന്നുണ്ട്.



തീരെ കിടപ്പിലായവര്‍ പോലും ഇത്തരം ഘട്ടത്തില്‍ എഴുന്നേറ്റ് നടക്കാറുണ്ടെന്നും സാക്ഷ്യപ്പെടുത്തുന്നവരുണ്ട്. ഖാസിക്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്ന് പറയുന്നതിലും രണ്ട് അഭിപ്രായമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഏതാനും അടി ദുരം ഖാസി നടന്ന് പോകാറുണ്ടായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് സമാപിച്ച മാലിക് ദിനാര്‍ ഉറൂസ് സ്ഥലത്ത് ഖാസി കുറച്ച് ദൂരം തനിയെ നടന്നത് പലരും കണ്ടിരുന്നു. വീട്ടിനകത്തും നടക്കുന്നതിന് ഖാസിക്ക് പ്രയാസമെന്നുമുണ്ടായിരുന്നില്ല. ഒരു കാല്‍ മുട്ടിന് വേദന ഉള്ളത് കൊണ്ടാണ് ഖാസി പരസഹായത്തോടെ നടക്കുന്നത്. പരസഹായമില്ലാതെ നടക്കുമ്പോഴാണ് കൂടുതലും വടി ഉപയോഗിക്കാറുള്ളത്. ഖാസി പ്രശസ്തനായ ഗോള ശാസ്ത്ര പണ്ഡിതനാണ്. ഇന്ത്യന്‍ സ്റ്റാന്റേഡ് സമയവും, നമസ്ക്കാര സമയവും തമ്മിലുള്ള അന്തരവും മറ്റുമടങ്ങുന്ന ചാര്‍ട്ട് തന്നെ ഖാസി തയ്യാറാക്കാറുണ്ട്. മരണം നടക്കുനതിന് തലേ ദിവസം ഖസി സി.എം. അബ്ദുല്ല മൗലവി പിതാവായ ഖാസി സി.മുഹമ്മദ് കുഞ്ഞി മുസ്ലിയാറുടെ ഖബറടത്തില്‍ മണിക്കൂറോളം സിയാറത്ത് നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. സഫര്‍ 29ന് രാത്രിയില്‍ ചില മഹല്ലുകളില്‍ റബീഉല്‍ അവ്വല്‍ ഒന്നായി കണക്കാകി മൗലീദ് പാരായണം നടന്നിരുന്നു. മാസപ്പിറവി ഉറപ്പാക്കാന്‍ ഖാസിയെ പലരും ഫോണ്‍ വിളിച്ചതായും വ്യക്തമായിട്ടുണ്ട്. മരണത്തിന് തലേ ദിവസം ചെമ്പരിക്ക ജമാഅത്ത് സെക്രട്ടറി അബ്ദുല്ല കുഞ്ഞി ഹാജിയെ വിളിച്ച് കടപ്പുറത്ത് നിരീക്ഷണം നടത്താനും മാസപ്പിറവി ദൃശ്യമായാല്‍ അക്കാര്യം അറിയിക്കാനും കാലേക്കൂട്ടി എര്‍പ്പാട് ചെയ്തിരുന്നു.



പഞ്ചായത്ത് മെമ്പറും ഖാസിയുടെ ബന്ധുകൂടിയുമായ മജീദ് ചെമ്പരിക്കയോട് ഇന്‍കംടാക്സ് രേഖകള്‍ ആവശ്യപ്പെട്ടിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ കാര്യത്തിലും കണിശത പുലര്‍ത്തുന്ന ഖാസിയെ ആരെങ്കിലും അസമയത്ത് ഒരാള്‍ വാതി മുട്ടിവിളിച്ചാല്‍ കൂടെ പോകുമെന്ന് കരുതാന്‍ സാധിക്കില്ല. അടുത്ത ആള്‍ ആരെങ്കിലും വിളിക്കാതെ ഖാസി വാതില്‍ തുറക്കാറില്ല. അപരിചിതരായ ആരെങ്കിലും കണാന്‍ എത്തുകയാണെങ്കില്‍ ജനലിലൂടെ കാര്യങ്ങള്‍ അന്വേഷിക്കുകയും പറയുകയുമാണ് ചെയ്തിരുന്നത്. ഖാസിയെ ആരെങ്കിലും വാതിലൊ കോളിങ്ങ് ബെല്ലൊ ഉപയോഗിച്ച് വിളിച്ചുണര്‍ത്തി കൂട്ടികൊണ്ടു പോയതായതായി വീട്ടുകാരൊ കാര്‍ ഷെഡിന് അടുത്തുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവര്‍ ആദൂര്‍ സ്വദേശി ഉസ്മാനോ അറിവില്ല. ഖാസി സുബ് ഹി നമസ്ക്കാരത്തിന് അടുത്ത കാലത്തായി പള്ളിയില്‍ പോകാറില്ല. വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിന്നും പ്രത്യേക പരിപാടികളുള്ള ദിവസങ്ങളിലും മാത്രമേ പള്ളിയില്‍ പോകാറുള്ളൂ. മുമ്പ് വീട് പുറത്ത് നിന്ന് പൂട്ടി പുലര്‍ച്ചെ നടക്കുന്ന സ്വഭാവം ഖാസിക്കുണ്ടായിരുന്നു. കടല്ക്കകരയിലൂടെ തന്നെയായിരുന്നു നടത്തം. ഈ നടത്തം അവസാനിച്ചിട്ട് ആറ് മാസമെങ്കിലും പിന്നിട്ടിട്ടുണ്ടാകും.



ശാരീരിക അവശതയായി പറയാനുള്ളത് കാല്‍മുട്ടിലെ വേദന മാത്രമാണ്. ചിന്തയിലും, പ്രവൃ‍ത്തിയിലും, ഓര്‍മ്മ ശക്തിയിലും മരിക്കുന്നത് വരെ ഖാസിക്ക് ഒരു തകരാറും ഉണ്ടായിരുന്നില്ല. ഖാസിക്ക് എത്ര കണ്ണടയാണുള്ളതെന്ന് അദ്ദേഹത്തിന് മാത്രമേ അറിവുള്ളൂ. ഉപയോഗിച്ച് വന്നിരുന്ന രണ്ട് കണ്ണടകള്‍ മുറിയില്‍ തന്നെയുണ്ട്. കണ്ണട ധരിച്ചാണോ, ധരിക്കാതെയാണോ ഖാസി പോയതെന്ന് ആര്‍ക്കും പറയാന്‍ കഴിയുന്നില്ല. കല്ലിനടുത്ത് നിന്നും കണ്ണട കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. കല്ലിന് മുകളില്‍ നിന്ന് ഊന്ന് വടിക്കും ചെരിപ്പിനുമൊപ്പം കണ്ടെത്തിയ ടോര്‍ച്ച് ഖാസിയുടെതാണോ എന്ന സംശയമാണ് പ്രധാനമായും ഉയര്‍ന്ന് വന്നിട്ടുള്ളത്. ഗള്‍ഫിലുള്ള മകന്‍ ഷാഫി രണ്ട് ടോര്‍ച്ച് ഖാസിക്ക് അയച്ച് കൊടുത്തിരുന്നു. ഇതില്‍ ഒന്ന് ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ നല്‍കിയിരുന്നു. മറ്റൊന്ന് ഖാസിയുടെ കൈവശമായിരുന്നു. കൈവശമുണ്ടായിരുന്ന ഈ ടോര്‍ച്ച് തന്നെയാണോ കടുക്ക കല്ലില്‍ കണ്ടെത്തിയ നികായി ബ്രാന്റിലുള്ള ടോര്‍ച്ചെന്ന് ഇനിയും വ്യക്തമായിട്ടില്ല.



ഇനി ചെമ്പരിക്കയിലെ അത്തച്ച ഒരു വെള്ളുത്ത കാര്‍ പുലര്‍ച്ചെ 3.10ന് വരുന്നത് കണ്ടുവെന്ന് പറയുന്നുണ്ട്... അതേകുറിച്ച് അടുത്ത ദിവസം..

2010, ഫെബ്രുവരി 20, ശനിയാഴ്‌ച

ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കണം - കുഞ്ഞാലിക്കുട്ടി

ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കണം - കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സമസ്ത വൈസ്​പ്രസിഡന്റും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായ .എം. അബ്ദുള്ളമൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും മുസ്‌ലിംലിഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതയും ഉയര്‍ന്നുവരുന്ന സംശയങ്ങളും ദുസ്സൂചനകള്‍ നല്‍കുന്നുണ്ട്. ഇതേക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പോലീസ് തയ്യാറാവണം.

ചെമ്പരിക്ക ഖാസിയുടെ മരണത്തിലെ ദുരൂഹത നീക്കണം

കോഴിക്കോട്: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മംഗലാപുരം ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുള്ള മുസലിയാരുടെ മരണത്തിനുത്തരവാദികളെ കണ്ടെത്തി ദുരൂഹതയകറ്റണമെന്ന് സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു. മൗവലിയുടെ മരണം സ്വാഭാവികമല്ലെന്നും രംഗം ശാന്തമാക്കാന്‍ പോലീസ് മെനഞ്ഞതാണ് ഡയറികുറിപ്പെന്നും സമസ്തകേരള ജംഇയ്യുത്തുല്‍ ഉലമ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസലിയാര്‍, കോട്ടമല ബാപ്പു മുസലിയാര്‍ എന്നിവര്‍ അറിയിച്ചു. ______________________ ഉപ്പള: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. മണ്ണംകുഴി ശാഖാ യോഗം ആവശ്യപ്പെട്ടു. റസാഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. അയൂബ് ഹാജി മലംഗ്, അബൂബക്കര്‍ വടകര, സിദ്ദീഖ്, അനീസ് കറൂര്‍, റസാഖ്, കെ.വൈ.ഹമീദ്, യൂസഫ്, മൂസ തുറാംഖ, ഫയാസ്, ഹാരിസ് എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം കുന്നില്‍ സ്വാഗതവും അനീഫ് നന്ദിയും പറഞ്ഞു.
കാസര്‍കോട്: അബ്ദുള്ള മുസ്‌ലിിയാരുടെ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് നാഷണല്‍ യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കുമെന്നും പ്രസിഡന്റ് അസീസ് കടപ്പുറം, സെക്രട്ടറി മമ്മു ചാല എന്നിവര്‍ പറഞ്ഞു.
പുത്തിഗെ: മൗലവിയുടെ മരണത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് എസ്.കെ.എസ്.എസ്.എഫ്. പുത്തിഗെ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഖാസിം ഫൈസി സീതാംഗോളി, ഹസൈനാര്‍ കന്തല്‍, അഷറഫ് അസ്ഹരി ഉറുമി, ആസിഫലി കന്തല്‍, ജമാല്‍ കണ്ണൂര്‍, നസീര്‍ പുത്തിഗെ, സഅദ് അംഗടിമുഗര്‍, നാസര്‍ ഫൈസി ബെറുവം, ഹനീഫ് സീതാംഗോളി എന്നിവര്‍ സംസാരിച്ചു. ശ്രീബാഗില്‍: സി.എം.അബ്ദുള്ള മൗലവിയുടെ മരണത്തില്‍ മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി യോഗം അനുശോചിച്ചു. പി.എ.സുലൈമാന്‍ ഹാജി അധ്യക്ഷനായി. എസ്.ഐ.മുഹമ്മദ്കുഞ്ഞി ഹാജി, എ.എസ്.മുഹമ്മദ്കുഞ്ഞി, എസ്.പി.അബ്ദുള്‍ഖാദര്‍, ഇ.പി.മൂസ, കെ.എം.ഷാഹുല്‍ഹമീദ്, പാറ അബ്ദുള്‍റഹ്മാന്‍, എസ്.ഐ.ഹമീദ്, എസ്.എ.അബ്ദുള്ള, കെ.എം.ഇബ്രാഹിം, പി.ഐ.എ.സലാം, എസ്.പി.ഇസ്മയില്‍, പി.എ.മൊയ്തീന്‍കുഞ്ഞി ഹാജി എന്നിവര്‍ സംസാരിച്ചു

അബ്ദുള്ള മൗലവിയുടെ മരണം: സി.ബി.ഐ. അന്വേഷിക്കണം

മംഗലാപുരം: മംഗലാപുരം ഖാസി അബ്ദുള്ള മൗലവിയുടെ മരണത്തിലെ ദുരൂഹത മാറ്റാന്‍ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് തിങ്കളാഴ്ച 10.30ന് മംഗലാപുരം ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനുമുമ്പില്‍ മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും ധര്‍ണയും നടത്തുമെന്ന് സംഘടനാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കോടിച്ചാല്‍ പറഞ്ഞു. സംഘടനാ പ്രസിഡന്റ് കെ.എസ്.എം.മസൂദ്, കേന്ദ്ര ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വൈ.അബ്ദുള്ളകുഞ്ഞി, മൗലാന എസ്.പി.ദാരിമി, കുക്കില ദാരിമി തുടങ്ങിയവര്‍ പ്രകടനത്തിനും ധര്‍ണയ്ക്കും നേതൃത്വംനല്‍കും.

ഖാസിയുടെ മരണം: ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു

ഖാസിയുടെ മരണം: ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു




ചെമ്പരിക്ക: ചെമ്പരിക്ക ഖാസി സി എം അബ്‌ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ബന്ധുക്കളില്‍ നിന്നും കേസന്വേഷിക്കുന്ന ഹൊസ്‌ദുര്‍ഗ്‌ സി ഐ കെ അഷ്‌റഫ്‌ മൊഴിയെടുത്തു. ഖാസിയുടെ വീട്ടിലെത്തിയാണ്‌ സി ഐ മൊഴി രേഖപ്പെടുത്തിയത്‌. മക്കളായ ഷാഫി, ഉസ്‌മാന്‍, മുനീര്‍, മരുമക്കളായ മുഹമ്മദ്‌ അബ്‌ദുല്‍ഖാദര്‍, ഷാഫി ദേളി, അബ്ബാസ്‌ പടിഞ്ഞാര്‍ എന്നിവരില്‍നിന്നുമാണ്‌ മൊഴിയെടുത്തത്‌. ഇതുകൂടാതെ അയല്‍വാസികളായ മജീദ്‌ ഖത്തര്‍, ഷാഫി, ഖലീല്‍ എന്നിവരില്‍ നിന്നും സി ഐ മൊഴിയെടുത്തിട്ടുണ്ട്‌. വെള്ളിയാഴ്‌ച പരിയാരം മെഡിക്കല്‍ കോളജിലെ പൊലീസ്‌ സര്‍ജന്‍ ഡോ. കെ ഗോപാലകൃഷ്‌ണ പിള്ള സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. ശാസ്‌ത്രീയ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ്‌ പൊലീസ്‌ സര്‍ജന്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയത്‌. ഖാസിയുടെ വലതു കണ്ണിന്‌ സമീപം കണ്ടെത്തിയ പരിക്ക്‌ എങ്ങനെ സംഭവിച്ചതാണെന്ന്‌ അറിയാനാണ്‌ പൊലീസ്‌ സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചതെന്ന്‌ സൂചനയുണ്ട്‌. ഖാസിയുടെ മരണം വെള്ളംകുടിച്ചാണെന്ന്‌ നേരത്തെ തന്നെ പോസ്റ്റുമോര്‍ട്ടം നടത്തിയ സര്‍ജന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്‌. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ രണ്ടുദിവസത്തിനകം ലഭിക്കുമെന്നാണ്‌ പൊലീസ്‌ പ്രതീക്ഷിക്കുന്നത്‌. ഖാസിയുടെ ശ്വാസനാളത്തിലും ആമാശയത്തിലും കുടലിലും ഉപ്പുവെള്ളത്തോടൊപ്പം പൂഴിമണല്‍ത്തരികളുംം അകത്തുകടന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്റെ എല്ലാ സാധ്യതകളും പരിശോധിക്കാതെയാണ്‌ പൊലീസിന്റെ ശ്രമം. പൊലീസ്‌ ഇപ്പോഴും സംഭവം അപകടമരണമാണെന്നാണ്‌ വിശ്വസിക്കുന്നതെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഖാസി അടുത്ത കാലത്ത്‌ പങ്കെടുത്ത ചില പരിപാടികളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ഖാസി തനിച്ച്‌ നടക്കാറുണ്ടെന്ന്‌ പൊലീസ്‌ ഇതിലൂടെ ഉറപ്പിക്കുന്നു

യൂടൂബ്

http://www.youtube.com/watch?v=_lnC4rpblAo&feature=channel

2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

പോസ്റ്മോര്ട്ടം

ഖാസിയുടെ മരണം: കൊലപാതകമെന്ന്‌ കുടുംബവും; ആക്ഷന്‍ കമ്മിററി പ്രക്ഷോഭം സംഘടിപ്പിക്കുന്നു

കാസര്‍കോട്‌: ഖാസി സി.എം. അബ്‌ദുല്ല മൗലവിയുടെ മരണത്തെ കുറിച്ചുളള ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട്‌ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആക്ഷന്‍ കമ്മിററി രൂപവത്കരിച്ചു. കീഴൂര്‍ മദ്രസയില്‍ ചേര്‍ന്ന വിവിധ മഹല്ല്‌ അംഗങ്ങളുടെ യോഗത്തിലാണ് കല്ലട്ര മാഹിന്‍ ഹാജി ചെയര്‍മാനും മജീദ്‌ ചെമ്പിരിക്ക കണ്‍വീനറുമായി ആക്ഷന്‍ കമ്മിററി നിലവില്‍ വന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ച്‌ രണ്ടിന്‌ ആയിരങ്ങളെ പങ്കെടുപ്പിപ്പ്‌ മേല്‍പ്പറമ്പ്‌ ടൗണില്‍ ധര്‍ണ്ണാസമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. അതേ സമയം ഖാസിയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം തൃപ്‌തികരമല്ലെന്നും ഖാസിയുടെ മരുമകന്‍ മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ വ്യക്തമാക്കി. ഖാസിയുടെ മയ്യിത്ത് ഖബറടക്കിയ ഉടന്‍ വാര്‍ത്താസമ്മേളനം വിളിച്ച് എസ്.കെ.എസ്.എസ്.എഫ് നേതാക്കളും മരണം കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. ഖാസിയുടെ മരണം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് സാഹചര്യതെളിവുകളും പോലീസിന്റെ ഭാഗത്ത് നിന്നുള്ള അനാസ്ഥയും മുന്‍ നിര്‍ത്തി കുടുംബവും ഖാസിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നത്.



ഖാസിയുമായി ഏറ്റവും അടുത്ത കേന്ദ്രങ്ങള്‍ക്ക് മാത്രമേ അദ്ദേഹത്തെ പകല്‍ സമയത്ത് പോലും വീട്ടില്‍ നിന്നിറക്കിക്കൊണ്ടുവരാന്‍ സാധ്യമാകൂ എന്ന് വിശ്വസിക്കുന്നവരാണ് നാട്ടുകാര്‍. നട്ടപ്പാതിര നേരത്ത് പരസഹായമില്ലാതെ കടല്‍ത്തീരത്തെത്തിയതും ഊന്ന് വടിയും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സഥലവും മറ്റും കൊലപാതകമാണെന്ന് സംശയം ബലപ്പെടുത്തുന്നു. എന്നാല്‍ വാന നിരീക്ഷണത്തിനെത്തിയ ഖാസി വുളു(അംഗസ്നാനം)എടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കടലില്‍ വീണതാകാമെന്നും കരയില്‍ കണ്ട ചെരിപ്പും ഊന്ന് വടിയും മയ്യത്ത് കണ്ടെത്തുന്നതിന് മുന്‍പ് അത് വഴി കടന്ന്പോയ മത്സ്യത്തൊഴിലാളികളോ മറ്റോ പോലീസ് കണ്ടെത്തിയ സ്ഥലത്തേക്ക് മാറ്റിവെക്കുകയും മൃതദേഹം കണ്ടെത്തിയതറിഞ്ഞ് അന്വേഷണത്തെ ഭയന്ന് അക്കാര്യം മറച്ച് വെക്കുകയും ചെയ്യുന്നതാകാമെന്ന് നിഗമനത്തിലെത്തുന്നവരുമുന്‍ട്.



ഖാസി നേരത്തെ മാസപ്പിറവി വീക്ഷിക്കാന്‍ ജമാഅത്ത് ഭാരവാഹിയെ ഏര്‍പ്പാട് ചെയ്തതായും വിവരമുണ്ട്. മാസപ്പിറവി ദര്‍ശിക്കാതെയും ഖാസിയുടെ പ്രഖ്യാപനം വരുന്നതിന് മുന്‍പായി പരിസരത്തെ വിവിധ മഹല്ലുകലിലെ പള്ളികളില്‍ റബീഉല്‍ അവ്വലിന്റെ വരവറിയിച്ച് മൗലീദ് പാരായണം നടത്തിയിരുന്നു. മാസപ്പിറവി ഉറപ്പുവരുത്താനോ നക്ഷത്രങ്ങളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനോ ഗോളശാസ്ത്ര പഠനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഖാസി വീട്ടില്‍ നിന്നിറങ്ങിയതാകാമെന്ന് കരുതുന്നവരുമുണ്ട്. മയ്യിത്ത് കടല്‍ കൊണ്ടുപോകുന്നതിന് മുന്‍പ് തന്നെ മത്സ്യതൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടതിനെ അദ്ദേഹത്തിന്റെ കറാമത്ത്(അമാനുഷികത) ആയി വ്യാഖ്യാനിക്കുന്നവരുമുണ്ട്. ഈയിടെ നടന്ന മാലിക് ദീനാര്‍ ഉറൂസ് വേദിയിലേക്ക് അദ്ദേഹം അല്‍പം നടന്ന് പോയതായി ചൂണ്ടിക്കാട്ടുന്ന അവര്‍, ഖാസി അസാധാരണമായി കടല്‍ക്കരയിലേക്ക് നടന്നെത്തിയതും അദ്ദേഹത്തിന്റെ കറാമത്ത് തന്നെയാനെന്നും വിശ്വസിക്കുന്നു.



അതിനിടെ അന്വേഷണം ഊര്‍ജ്‌ജിതമാക്കണെന്നാവശ്യപ്പെട്ട്‌ എസ്‌.പിയെ കണ്ട ബന്ധുക്കളെ ജില്ലാ പോലീസ് സുപ്രണ്ട് അപമാനിച്ചുവെന്ന് ഖാസിയുടെ മരുമകന്‍ മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍ ആരോപിച്ചു. ഖാസി ആത്‌മഹത്യ ചെയ്‌തതാണെന്ന്‌ പറഞ്ഞ്‌ ഖാസിയുടെ മുറിയില്‍ നിന്നും കണ്ടെടുത്ത ബുര്‍ദയിലെ വരികള്‍ എഴുതിയ കുറിപ്പെടുത്ത്‌ കാണിക്കുകയും ആ കുറിപ്പ്‌ ഖസ്വീദത്തുല്‍ ബുര്‍ദയാണെന്ന്‌ പറഞ്ഞ്‌ ഖാസി എഴുതിയ പുസ്‌തകം തങ്ങള്‍ കാണിച്ചപ്പോള്‍ `അതൊന്നും എനിക്ക്‌ കാണേണ്ടെന്ന്‌ മറുപടി പറഞ്ഞതായും കുടുംബാംഗങ്ങളെ ജില്ലാ പോലീസ്‌ സുപ്രണ്ട്‌ അവഹേളിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങല്‍ മധ്യമങ്ങലെ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.



ഖാസിയുടെ മരണം കൊലപാതകമാണെന്ന്‌ സംശയിക്കുന്ന തെളി‍വുകള്‍ ലഭിച്ചിട്ടുണ്ടെന്നും അത്‌ ഉന്നതാധികാരികളെ അറിയിക്കുമെന്നും ചെമ്പിരിക്ക സ്വദേശികളായ ഷംസുദ്ദീന്‍, താജുദ്ദീന്‍, മുസ്‌തഫ സര്‍ദാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ഇത് പെയിന്റ് തുടച്ചുകളയാന്‍ ഉപയോഗിച്ച തുണിക്കഷ്ണം മാത്രമാണെന്ന് പോലീസ് അറിയിച്ചു.



അതിനിടെ അന്വേഷണം മറെറാരു ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നതായി അറിയുന്നു. ക്രൈംബ്രാഞ്ച്‌ അന്വേഷിക്കണമെന്ന്‌ പി.കെ.കുഞ്ഞാലിക്കുട്ടിയടക്കമുളള ലീഗ് നേതാക്കള്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാസിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ആര്‍ക്കും ഒരു ശത്രുവിനെപോലും ചൂണ്ടിക്കാണിക്കാനാകാത്തതും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടുമാണ് പോലിസ് അവലംബിക്കുന്നത്. പല കിംവദന്തികളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുമ്പോഴും പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരേഗതിയില്ലാത്തത്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എന്ത് തന്നെയായാലും ഒരു മഹാമനീഷിയുടെ ആകസ്മിക മരണം ഉയര്‍ത്തുന്ന വേദനകളുടെ ആഴം വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ വിവാദങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് നീങ്ങുന്നത് ഖാസിയെ സ്നേഹിക്കുന്ന മുഴുവന്‍ സമൂഹത്തിനും നൊമ്പരമാണ് ഉളവാക്കുന്നത്.

ചെമ്പരിക്ക ഖാസിയുടെ മരണം: പൊലീസ്‌ സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു

ചെമ്പരിക്ക: ചെമ്പരിക്ക-മംഗലാപുരം ഖാസി സി എം അബ്‌ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട്‌ ശാസ്‌ത്രീയ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളജിലെ പൊലീസ്‌ സര്‍ജന്‍ ഡോ. കെ ഗോപാകൃഷ്‌ണ പിള്ള മൃതദേഹം കണ്ട സ്ഥലത്ത്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ ആറരയോടെയെത്തി പരിശോധന നടത്തി. ചെമ്പരിക്ക കടുക്കക്കലിനടുത്ത ഖാസിയുടെ മൃതദേഹം കണ്ട സ്ഥലവും പരിസരങ്ങളും സര്‍ജന്‍ വിശദമായി പരിശോധിച്ചു. ഖാസിയുടെ വീടും ഖബര്‍സ്ഥാനവും സന്ദര്‍ശിച്ചു. കേസന്വേഷിക്കുന്ന ഹൊസ്‌ദുര്‍ഗ്‌ സി ഐ കെ അഷ്‌റഫ്‌, ബേക്കല്‍ എസ്‌ ഐ സുമേഷ്‌, ഖാസിയുടെ മകന്‍ ഉസ്‌മാന്‍, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരും പൊലീസ്‌ സര്‍ജനോടൊപ്പമുണ്ടായിരുന്നു

ഖാസിയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കണം: എസ്‌.ടി.യു

ഖാസിയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കണം: എസ്‌.ടി.യു
കാസര്‍കോട്‌: കേരളത്തിലെ പ്രമുഖ മതപണ്‌ഡിതനും സമസ്‌തയുടെ വൈസ്‌ പ്രസിഡണ്ടും ചെമ്പിരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്‌ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്ത്‌ കൊണ്ടുവരാന്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ നടപടി സ്വീകരിക്കണമെന്ന്‌ എസ്‌.ടി.യു. ജില്ലാ പ്രസിഡണ്ട്‌ എ.അബ്‌ദുല്‍ റഹ്‌മാനും ജനറല്‍ സെക്രട്ടറി കെ.പി. മുഹമ്മദ്‌അഷ്‌റഫും ആവശ്യപ്പെട്ടു. ഖാസിയുടെ മരണം നടന്നയുടനെ ജനശ്രദ്ധ തിരിച്ചുവിടാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കം ഏറ്റെടുത്ത്‌ പോലീസും ചില മാധ്യമങ്ങളും നടത്തിയ വ്യാജ പ്രചാരണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

യാതൊരു വിവാദങ്ങള്‍ക്കുമിടനല്‍കാതെ ഉന്നത സ്ഥാനത്തിരുന്നിട്ടും എളിമയോടെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌ത സി.എം.അബ്‌ദുല്ല മൗലവിയുടെ ദുരൂഹ മരണം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്‌. മരണം സംഭവിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇത്‌ സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍കുന്നുവെന്നതല്ലാതെ ഫലപ്രദമായ യാതൊരുവിധ അന്വേഷണമോ നടപടികളോ ഉണ്ടായിട്ടില്ല. ഇത്‌ പല സംശയങ്ങള്‍ക്കും ഇട നല്‍കുകയാണ്‌.

ഈ സാഹചര്യത്തില്‍ സി.എം.അബ്‌ദുല്ല മൗലവിയുടെ ദുരൂഹമരണം സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്തുന്നതിന്‌ ജില്ലക്ക്‌ പുറത്തുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ എസ്‌.ടി.യു. നേതാക്കള്‍ മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കും സംസ്ഥാന ആഭ്യന്തര മന്ത്രിക്കും അയച്ച ഫാക്‌സ്‌ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

മാധ്യമം മരണ വാര്‍ത്ത‍

കാസര്‍കോട്: പ്രമുഖ പണ്ഡിതനും ചെമ്പിരിക്ക^മംഗലാപുരം ഖാദിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ്പ്രസിഡന്റുമായ സി.എം. അബ്ദുല്ല മുസ്ലിയാരെ (77) കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ ചെമ്പിരിക്ക കടപ്പുറത്തെ പാറക്കൂട്ടങ്ങളില്‍നിന്ന് 50 മീറ്റര്‍ മാറി തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് കമിഴ്ന്നുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ചെരിപ്പ്, ഊന്നുവടി, ടോര്‍ച്ച് എന്നിവ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ ആരോ എടുത്തുവെച്ചപോലെ കാണപ്പെട്ടു. രോഗബാധിതനും അവശനുമായിരുന്ന മുസ്ലിയാര്‍ക്ക് പരസഹായമില്ലാതെ ഒരുതരത്തിലും ചാടിക്കടന്ന് പാറക്കൂട്ടങ്ങളില്‍ എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ നാട്ടുകാര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. അതേസമയം, വെള്ളം അകത്തുചെന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അറിയിച്ചതായി പൊലീസ് പറഞ്ഞു.


കടലില്‍ മൃതദേഹം കണ്ട മല്‍സ്യത്തൊഴിലാളികള്‍ ബേക്കല്‍ പൊലീസില്‍ വിവരമറിയിച്ചശേഷം മൃതദേഹം കരക്കെത്തിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. കണ്ണിനു താഴെയായി ചെറിയ പരിക്കുണ്ട്. വിവരമറിഞ്ഞ് മംഗലാപുരമടക്കം മേഖലകളില്‍നിന്ന് നൂറു കണക്കിനാളുകള്‍ ചെമ്പിരിക്ക കടപ്പുറത്തേക്ക് ഒഴുകിയെത്തി.
ഞായറാഴ്ച തന്നെക്കൊണ്ട് പുതിയ താഴും താക്കോലും വാങ്ങിപ്പിച്ചതായി അബ്ദുല്ല മുസ്ലിയാരുടെ സ്ഥിരം ഡ്രൈവര്‍ ഹുസൈന്‍ പൊലീസിന് മൊഴി നല്‍കി. വീടിന്റെ മുന്‍വാതില്‍ ഈ താഴിട്ട് പൂട്ടിയിട്ടുണ്ട്. വീടിനോട് ചേര്‍ന്ന ഓഫിസ് മുറിയില്‍ ഉറങ്ങാന്‍ കിടന്ന മൌലവി അര്‍ധരാത്രിയോടെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റതായി ഭാര്യ ആയിഷ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി ആയിഷയും ഇളയമകള്‍ സഫീനയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഡ്രൈവര്‍ ഹുസൈന്‍ വീട്ടിലെ കാര്‍പോര്‍ച്ചിനോട് ചേര്‍ന്ന മുറിയിലാണ് കിടന്നിരുന്നത്. പുലര്‍ച്ചെ 3.30ഓടെ വാഹനത്തിന്റെ ശബ്ദം കേട്ടതായി സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കി. ഇദ്ദേഹത്തിന്റെ കിടപ്പുമുറിയില്‍ കാണപ്പെട്ട വാച്ച്, മൊബൈല്‍ഫോണ്‍, ഡയറി എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.
'കാല്‍മുട്ടിന്റെ വേദന സഹിക്കാന്‍ കഴിയാത്തതിനാല്‍ അല്ലാഹുവിന് വിരുദ്ധമായത് ചെയ്യുന്നു' എന്ന് മലയാളത്തില്‍ എഴുതിയ കുറിപ്പ് കിടപ്പുമുറിയില്‍നിന്ന് ലഭിച്ചതായി പൊലീസ് പറഞ്ഞു. കത്തിലെ കൈയക്ഷരം വീട്ടുകാര്‍ സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കാഞ്ഞങ്ങാട് സി.ഐ കെ. അഷ്റഫാണ് കേസ് അന്വേഷിക്കുന്നത്്്.


സമസ്ത ജില്ലാ പ്രസിഡന്റ്, സമസ്ത ഫത്വ കമ്മിറ്റിയംഗം, ചെമ്മാട് ദാറുല്‍ഹുദാ കോ^ഓഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ്, കേന്ദ്ര മുശാവറ കാസര്‍കോട് ജില്ലാ പ്രസിഡന്റ്, ദാറുല്‍ ഇര്‍ഷാദ് അക്കാദമി പ്രിന്‍സിപ്പല്‍, മാഹിനാബാദ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മുന്‍ ചെമ്പിരിക്ക ഖാദി പരേതനായ മുഹമ്മദ്കുഞ്ഞി മുസ്ലിയാരുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് ശാഫി, അബ്ദുല്‍മുനീര്‍, ഉസ്മാന്‍ (മൂവരും ദുബൈ), ഫാത്തിമത്ത് സുഹ്റ, ഹഫ്സ, റാബിയ, സഫീന. മരുമക്കള്‍: മുഹമ്മദ് അബ്ദുല്‍ഖാദര്‍ (ചെമ്പിരിക്ക ട്രാവല്‍സ് ഡയറക്ടര്‍), മുഹമ്മദ് ശാഫി (ദേളി), അബ്ദുല്ലക്കുഞ്ഞി ചേറ്റുകുണ്ട്, അബ്ബാസ് ഉദുമ പടിഞ്ഞാര്‍, ഖൈറുന്നിസ ഉദുമ, അസൂറ ഫോര്‍ട്ട് റോഡ്, ഫസീല പള്ളിക്കര.
തിങ്കളാഴ്ച വൈകീട്ട് ചട്ടഞ്ചാലിലെ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ വിവിധ തുറകളില്‍നിന്നുള്ള നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു. ഖബറടക്കം ഇന്ന് രാവിലെ 10ന് ചെമ്പിരിക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. പരേതനോടുള്ള ആദരസൂചകമായി ചെമ്പിരിക്ക ഗവ. യു.പി സ്കൂള്‍, ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവക്ക് തിങ്കളാഴ്ച അവധി നല്‍കി.

AA

സുന്നീ ഐക്യം: സി.എം ഉസ്‌താദിന്റെ സഫലമാകാത്ത സ്വപ്‌നം
2009 ഡിസംബര്‍ 11 രാവിലെ 7 മണി
സ്ഥലം ചെമ്പരിക്കയിലെ സി.എം അബ്‌ദുല്ല മൗലവിയുടെ വീട്ടു വരാന്ത
ഖാസി. സി.എം. അബ്‌ദുല്ല മൗലവി പഴയ മരക്കസേരയില്‍ ഇരിക്കുന്നു.
സലാം ചൊല്ലിയപ്പോള്‍ പുഞ്ചിരിയോടെ സലാം മടക്കി ഇരിക്കാന്‍ പറഞ്ഞ്‌ നാട്ടിലെ വിശേഷങ്ങള്‍ അന്വേഷിച്ചറിഞ്ഞശേഷം വരവിന്റെ ഉദ്ദേശം ഉസ്‌താദിന്റെ ചരിത്രം അറിയാനെന്നറിയിച്ചപ്പോള്‍ ഉത്സാഹത്തോടെ വീടിനകത്തേക്ക്‌ പോയ സി.എം. ഉടന്‍ തന്നെ ഒരു ഫയലും ചെറിയൊരു ഡയറിയുമായാണ്‌ വന്നത്‌.
കസേരയിലിരുന്ന്‌ വിടര്‍ന്ന ചിരിയാടെ, എന്താണ്‌ അറിയേണ്ടത്‌ ?.
ജനനം മുതല്‍ തുടങ്ങി ജീവിതത്തിന്റെ ഒട്ടുമിക്ക മേഖലകളെകുറിച്ചുളള ചോദ്യങ്ങള്‍ക്കും വിശദമായ മറുപടി.
പഠനം, ഖാസി സ്ഥാനം, യാത്രകള്‍, മത ഭൗതിക സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ആധുനിക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ വരെയുളള നരവധി കാര്യങ്ങള്‍ക്കിടയില്‍ ജീവിതത്തിലെ ഏററവും ദു:ഖം നിറഞ്ഞ സംഭവമെന്തന്ന ചോദ്യത്തിന്‌ ഒററയടിക്ക്‌ ലഭിച്ച ഉത്തരം സുന്നത്ത്‌ ജമാഅത്തിലെ ഭിന്നിപ്പുണ്ടായതാണ്‌ എന്റെ ജീവിതത്തിലെ ഏററവും വലിയ വേദനെയെന്നായിരുന്നു.
ജീവിതത്തിലെ ഏററവും വലിയ ആഗ്രഹത്തെപ്പററി ചോദിച്ചപ്പോഴും സുന്നത്ത്‌ ജമാഅത്തിലെ ഐക്യമെന്നായിരുന്നു സി.എമ്മിന്റെ മറുപടി.
തുടര്‍ സംഭാഷത്തിലുടനീളം സുന്നീ ഐക്യത്തിന്‌ സി.എം അബ്‌ദുല്ല മൗലവിയെന്ന പണ്ഡിത തേജസിന്റെ അതിയായ ആഗ്രഹം പ്രകടമായിരുന്നു.

പിതാവ്‌ ഖാസി സി.മുഹമ്മദ്‌കുഞ്ഞി മുസ്‌ല്യാരുടെ മരണ ശേഷം 1974 മുതല്‍ മരണം വരെ എരോല്‍ മുസ്‌ലിം ജമാഅത്തിന്റെ ഖാസിയും പ്രസിഡണ്ടുമായിരുന്ന സി.എമ്മിനെ കഴിഞ്ഞ ഡിസംബര്‍15 ന്‌ എരോലില്‍ വെച്ച്‌ കാഞ്ഞങ്ങാട്‌ സംയുക്‌ത ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ എരോല്‍ ജമാഅത്തിന്‌ വേണ്ടി ആദരിച്ചിരുന്നു. ഈ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ഉസ്‌താദിന്റെ ചരിത്രം തേടിയുളള അന്വേഷണത്തിനിറങ്ങിയത്.
ഖാസി സി.എം.അബ്‌ദുല്ല മൗലവി തന്റെ ജീവിതത്തിലെ ഏററവും വലിയ ആഗ്രഹം ബാക്കിവെച്ചാണ്‌ വിട പറഞ്ഞ്‌ പോയത്‌. സമുദായം അകന്ന് കഴിയുന്നതിന്റെ എല്ലാ ഭവിഷ്യത്തുകളും ആഴത്തില്‍ മനസ്സിലാക്കുകയും ആ മുറിവിന്റെ വേദന പങ്കിടുന്നതില്‍ സി.എമ്മിന്റെ ഹൃദയ വിശാലതയും ചൂണ്ടിക്കാണിക്കാത്തവരാരുമുണ്ടാകില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പുത്തനാശയങ്ങള്‍ക്കെതിരെ ചട്ടഞ്ചാലില്‍ സംഘടിപ്പിച്ച സുന്നീ സമ്മേളനത്തിന്റെ അധ്യക്ഷന്‍ സി.എം.ഉസ്‌താദും മുഖ്യ പ്രഭാഷകന്‍ പേരോട്‌ അബ്‌ദുര്‍‍റഹിമാന്‍ സഖാഫിയുമായിരുന്നു. അന്ന് സി.എം ഉസ്താദിന്റെ ദീര്‍ഘായുസ്സിനും ആയുരാരോഗ്യത്തിനും സുന്നി ഐക്യത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയാണ് പേരോട് പ്രസംഗം അവസാനിപ്പിച്ചത്. മൂന്നര പതിററാണ്ടിലധികം നൂറോളം മഹല്ലു ജമാഅത്തുകള്‍ക്ക്‌ ആത്‌മീയ നേതൃത്വം നല്‍കിയ മഹാനവര്‍കളുടെ മരണത്തെക്കുറിച്ച്‌ സമൂഹത്തില്‍ തെററിദ്ധാരണകള്‍ ഉണ്ടാക്കുന്നവര്‍ ഈ വിവാദങ്ങള്‍ അവസാനിപ്പിച്ച്‌ സി.എം സ്വപ്‌നം കണ്ട സമുദായ ഐക്യത്തിന്‌ ശ്രമിച്ചാല്‍ ആ മഹാനോട്‌ ചെയ്യുന്ന ഏററവും വലിയ ആദരവായിത്തീരുമെന്നതില്‍ സംശയമില്ല.



ആധുനിക ടെക്‌നോളജിയുമായുളള ഉസ്‌താദിന്റെ ബന്ധത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്‌ എം.ഐ.സി സമ്മേളന റിപ്പോര്‍ട്ടിംഗിനായി മഹിനാബാദില്‍ ചെന്നപ്പോഴാണ്. കമ്പ്യൂട്ടറും ഇന്റര്‍നെററും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുള്ള, ഇതേ നിരയിലുള്ള അപൂര്‍വ്വം പണ്ഡിതന്മാരില്‍ ഒരാളാണ് സി.എം ഉസ്‌താദ്. തന്റെ ഗോളശാസ്‌ത്ര നിരീക്ഷണങ്ങളിലും പഠനങ്ങളിലും ഇന്റര്‍നെററിനെ വളരെ അധികം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന കാര്യം അദ്ദേഹം തന്നെ എടുത്ത്‌ പറയുകയുണ്ടായി.
എം.ഐ.സിയുടെ അധിപനായിരുന്ന ഉസ്‌താദ്‌ ഖാസിയെന്ന നിലയിലും ഓരോ മഹല്ലിന്റെയും അത്താണിയായിരുന്നു. എരോലിനെ കൂടാതെ മേല്‍പ്പറമ്പ്‌, കളനാട്‌ തുടങ്ങി പരിസരത്തെ എല്ലാ ജമാഅത്തുകളുടെയും ജനറല്‍ ബോഡി യോഗങ്ങളുടെ നിയന്ത്രണം സി.എം.ഉസ്‌താദിന്‌ തന്നെയായിരുന്നു. അത്‌ കാരണം എത്ര വലിയ വിവാദ വിഷയങ്ങളായാലും തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണാന്‍ സി.എമ്മിന്റെ സാനിധ്യം കാരണം സാധ്യമാവാറുണ്ട്. ചെമ്പിരിക്കയിലെ ഉസ്‌താദിന്റെ വസതി സമൂഹത്തിലെ ഏത്‌ തര്‍ക്കങ്ങള്‍ക്കും പരിഹാരം തേടിയെത്തുന്നവരെ കൊണ്ട്‌ സജീവമായിരുന്നു. ഫെബ്രുവരി 15 ന്‌ രാവിലെ ശൈഖുനാ സി.എം. അബ്‌ദുല്ല മൗലവിയുടെ വിയോഗ വാര്‍ത്ത പുറത്ത്‌ വന്നത്‌ മുതല്‍ അറബിക്കടലിന്റെ ചാരത്തുളള കുന്നിന്‍ മുകളിലെ മഖാമിനടുത്ത്‌ തന്റെ പിതാവിനരികില്‍ ഖബറടക്കുന്നത് വരെ മാഹിനാബാദിലും മേല്‍പ്പറമ്പിലും കീഴൂരിലും ചെമ്പിരിക്കയിലും ജാതി മത ഭേദമന്യേ ആയിരങ്ങള്‍ അന്ത്യയാത്ര നല്‍കാന്‍ എത്തിയതും അവസാനമായി ജനാസ നിസ്‌കാരത്തിന്‌ ചെമ്പിരിക്ക കടപ്പുറത്ത്‌ ശൈഖുനയുടെ മയ്യിത്ത്‌ കൊണ്ടുവെച്ചപ്പോള്‍ ആര്‍ത്തിരമ്പുന്ന അറബിക്കടല്‍ ഒരു നിമിഷം നിശ്‌ചലമായിയെന്നത്‌ പോലും സി.എം.അബ്‌ദുല്ല മൗലവിയുടെ മഹത്വത്തെ വിളിച്ചോതുന്നതായിരുന്നു. ആപണ്ഡിത കുലപതിക്കായി നമ്മുക്ക്‌ പ്രാര്‍ത്ഥിക്കാം.



ശരീഫ്‌

2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഖാസിയുടെ മരണം: യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണം: എസ്.എസ്.എഫ്

കാസര്‍കോട്: ചെമ്പരിക്ക ഖാസിയായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ദുരൂഹത നീക്കുന്നതിന് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ എസ്.എസ്.എഫ്. സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഊഹാപോഹങ്ങള്‍ പരത്തുന്നത് അവസാനിപ്പിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും വിവാദങ്ങളല്ല സത്യാവസ്ഥയാണ് ജനങ്ങള്‍ക്കാവശ്യമെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സൈനി, എ.കെ.സഖാഫി കന്യാന, അഷ്റഫ് അഷ്റഫി , അബ്ദുര്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, അന്‍വര്‍ മൗവ്വല്‍, കരീം എന്നിവര്‍ സംസാരിച്ചു.

ചെമ്പരിക്ക ഖാസിയുടെ മരണം: ജനകീയ നീതി വേദി എസ്.പി.ഓഫീസ് മാര്‍ച്ച് നടത്തും

കാസര്‍കോട്: ദുരൂഹസാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് ഒന്‍പതിന് രാവിലെ 10മണിക്ക് കാസര്‍കോട് എസ്.പി.ഓഫീസ് മാര്‍ച്ച് നടത്താന്‍ ജനകീയ നീതിവേദിയുടെ അടിയന്തിര യോഗം തീരുനമാനിച്ചു. കെ.സി.സിദ്ദീഖ് ചേരങ്കൈ, സെയ്ഫുദ്ദീന്‍ മാക്കോട്, ടി.എച്ച്.റിയാസ്, ഇസ്മായില്‍ ചെമ്മനാട്, ഉബൈദുള്ള കടവത്ത്, അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. വിജയലക്ഷ്മി കടമ്പച്ചാല്‍ സ്വാഗതവും അബ്ബാസ് മുതലപ്പാറ നന്ദിയും പറഞ്ഞു.

2010, ഫെബ്രുവരി 17, ബുധനാഴ്‌ച

ഖസബ് മലയാളികളുടെ അനുശോജനം

ഖസബ് മലയാളികളുടെ അനുസ്മരണവും മയ്യത്ത് നമസ്കാരവും ഖസബ് അമ്ബോല പള്ളിയില്‍ നടന്നു ,
ഖാസിയുടെ മരണവുമായി ബന്ടപെട്ട എല്ലാ ദൂരുഹത നീകനമെന്നും ദുഷ്പ്രജരണങ്ങള്‍ തള്ളികലയനമെന്നും യോഗം ആവശ്യപ്പെട്ടു

അബ്ദുല്ലമുസ്ലിയാരുടെ മരണം കൊലപാതകമെന്ന് സംശയം -എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം. അബ്ദുല്ല മുസ്ലിയാരുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതിനാല്‍ പൊലീസ് അടിയന്തരമായി ആ വഴിക്ക് അന്വേഷണം നടത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചെമ്പിരിക്ക ഖാദിയായ മുസ്ലിയാര്‍ മംഗലാപുരം ഖാദി കൂടിയായി നിയമിക്കപ്പെട്ടതോടെ ഒരു മുസ്ലിംസംഘടനക്ക് സംഘടനാപരമായ വിരോധമുണ്ടായിട്ടുണ്ട്. ഒരുതവണ അദ്ദേഹത്തെ തടഞ്ഞുവെക്കുകയുണ്ടായി. ഫോണിലും കത്തിലൂടെയും നിരവധി ഭീഷണികള്‍ ഉണ്ടായി. മംഗലാപുരം ഖാദി സ്ഥാനം ഏറ്റെടുത്താല്‍ തട്ടിക്കളയുമെന്നുവരെ അവര്‍ ഭീഷണിപ്പെടുത്തി. ശത്രുപക്ഷത്തെ കൈയൂക്കുകൊണ്ട് നേരിടുന്ന സംഘടനയാണത്. അതിനാല്‍ ആ നിലക്ക് പൊലീസ് അന്വേഷണം നടത്തണം. കൊലക്ക് പിന്നില്‍ മറ്റാരെങ്കിലുമാണോ എന്നതും അന്വേഷിക്കണം. ഇതൊന്നും നടത്താതെ ആത്മഹത്യയോ അസ്വാഭാവികമരണമോ ആക്കിത്തീര്‍ത്ത് അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള പൊലീസിന്റെ തത്രപ്പാട് സംശയാസ്പദമാണ്^ഫൈസി വ്യക്തമാക്കി.അവശനും പരാശ്രിതനുമായ അബ്ദുല്ല മുസ്ലിയാരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും അദ്ദേഹത്തിന്റെ ചെരിപ്പും ഊന്നുവടിയും കണ്ട ഇടവും പരിശോധിച്ചാല്‍ സ്വാഭാവികമരണമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. മറ്റാരുടെയെങ്കിലും സഹായമില്ലാതെ അദ്ദേഹത്തിന് അവിടെയെത്താന്‍ ഒരുതരത്തിലും കഴിയില്ല. അതല്ലെങ്കില്‍ ഏതെങ്കിലും ശക്തി ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാവാം. പൊലീസ് കണ്ടെടുത്ത ടോര്‍ച്ച് അദ്ദേഹത്തിന്റേതല്ലെന്ന് ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതൊന്നും അന്വേഷിക്കാതെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ പൊലീസ് ശ്രമിച്ചാല്‍ അത് അനുവദിക്കില്ല'.'മംഗലാപുരം ഖാദിയായി ചുമതലയേറ്റതിനുശേഷം ഒരു സംഘടനയിലെ പലരും അദ്ദേഹത്തിന്റെ സംഘടനയിലേക്ക് വന്നിട്ടുണ്ട്. ഇതില്‍ സംഘടനാപരമായ ശത്രുതയുണ്ട്. അദ്ദേഹത്തിന്റെ മുറിയില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പ്രചരിപ്പിക്കുന്നു. ഇസ്ലാം ഏറ്റവും വെറുക്കുന്ന ആത്മഹത്യയിലേക്ക് നയിക്കാന്‍ ഒരു മുസ്ലിം പണ്ഡിതന് ഒരിക്കലും കഴിയില്ല. സ്ഥിരമായി കവിത രചിച്ച് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യുന്നയാളായിരുന്നു അദ്ദേഹം. പ്രവാചകന്റെ ജീവിതവുമായി ബന്ധപ്പെട്ട 'ബുര്‍ദ'യില്‍ കാല്‍മുട്ടുമായി ബന്ധപ്പെട്ട ശകലങ്ങളുണ്ട്. അത്തരമൊരു കവിതയെ ആത്മഹത്യാകുറിപ്പാക്കി മാറ്റുകയാണിപ്പോള്‍ പൊലീസ്' ^അദ്ദേഹം വിശദീകരിച്ചു.ഒരു മതപണ്ഡിതന്റെ ദാരുണമരണത്തെ പൊലീസ് ഇത്ര ലാഘവമായി കാണരുത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വീടിനടുത്ത് ഒരു വാഹനം വന്നതായി സമീപവാസികള്‍ പറയുന്നു. എന്നാല്‍, കൃത്യമായ തെളിവുകളെല്ലാം നശിപ്പിച്ച് അന്വേഷണം തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.പ്രതികള്‍ ആരൊക്കെയെന്ന് ഞങ്ങള്‍ക്കറിയില്ല. അത് അന്വേഷിക്കേണ്ടത് പൊലീസാണ്. പൊലീസ് സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്ന് മേലധികാരികള്‍ അന്വേഷിക്കട്ടെ. കേസ് ഒതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് സംഘടന നേതൃത്വം നല്‍കും ^നാസര്‍ ഫൈസി മുന്നറിയിപ്പ് നല്‍കി.ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി, ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, റസാഖ് ദാരിമി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഖാദിയുടെ നിര്യാണം സമുദായത്തിന് തീരാനഷ്ടം -മാഅത്തെ ഇസ്ലാമി

കാസര്‍കോട്: ഉത്തരമലബാറിലെ മത^ഭൌതിക വിദ്യാഭ്യാസത്തിന് നേതൃത്വം നല്‍കിയ മഹദ്വ്യക്തിത്വമായിരുന്നു അന്തരിച്ച ഖാദി സി.എം. അബ്ദുല്ല മുസ്ലിയാരെന്ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടേറിയറ്റ് അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ജാമിഅ സഅദിയ്യയുടെയും മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെയും സ്ഥാപകനായ അദ്ദേഹത്തിന്റെ വേര്‍പാട് സമുദായത്തിന് നികത്താനാവാത്ത നഷ്ടമാണ്.പാണ്ഡിത്യംകൊണ്ടും നേതൃപാടവംകൊണ്ടും ഉത്തരമലബാറിലെയും ദക്ഷിണകന്നറയിലെയും മുസ്ലിം സമുദായത്തെ നയിക്കുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം അനിഷേധ്യമായിരുന്നു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ. അബൂബക്കര്‍ നദ്വി, എം.എച്ച്. സീതി, സി.എ. മൊയ്തീന്‍കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി എച്ച്. ഷഹീര്‍ മൌലവി പരേതന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു

അബ്ദുല്ല മുസ്ലിയാരുടെ നിര്യാണത്തില്‍ അനുശോചനം

ഷാര്‍ജ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കാസര്‍കോട് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് സ്ഥാപകനും ചെയര്‍മാനും പണ്ഡിതനുമായ സി.എം. അബ്ദുല്ല മുസ്ലിയാരുടെ നിര്യാണത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഷാര്‍ജ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് അബ്ദുല്‍റസാഖ് തുരുത്തി, ജന. സെക്രട്ടറി സി.സി. മൊയ്തു ചെറിയമുണ്ടം, നാഷനല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ അബ്ദുല്‍റസാഖ് വളാഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. ഷാര്‍ജ: സി.എം. അബ്ദുല്ല മുസ്ലിയാരുടെ നിര്യാണത്തില്‍ ഷാര്‍ജ ഇന്ത്യന്‍ ഇസ്ലാമിക് ദഅ്വ സെന്റര്‍ പ്രസിഡന്റ് കടവല്ലൂര്‍ അബ്ദുറഹ്മാന്‍ മൌലവി, സെക്രട്ടറി അബ്ദുല്ല ചേലേരി, ചിമ്മന്‍ സുലൈമാന്‍ ഹാജി, സലാം കുന്നില്‍, ചേരൂര്‍ അബ്ദുല്‍ഖാദര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ അനുശോചിച്ചു. ദുബൈ: അബ്ദുല്ല മുസ്ലിയാരുടെ നിര്യാണത്തില്‍ ദുബൈ^പയ്യന്നൂര്‍ മണ്ഡലം കെ.എം.സി.സി ജന. സെക്രട്ടറി അലി കോയിപ്ര, ട്രഷറര്‍ സലാം പെടേന, ഓര്‍ഗ. സെക്രട്ടറി അബ്ദുല്‍ഖാദര്‍ പുളിങ്ങോം എന്നിവര്‍ അനുശോചിച്ചു.ദുബൈ: അബ്ദുല്ല മുസ്ലിയാരുടെ നിര്യാണത്തില്‍ കാസര്‍കോട് ബായാര്‍ അല്‍ മുജമ്മഉല്‍ സഖാഫത്തി സുന്നിയ്യ സാരഥി ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ അനുശോചിച്ചു

2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

http://www.orkut.com/Main#Album?uid=12377868446663040013&aid=1266230617

കൂടുതല്‍ ഫോട്ടോ യ്കൈ എന്റെ ഓര്‍ക്കുട്ട് ആല്‍ബം കാണുന്ന

http://www.orkut.com/Main#Album?uid=12377868446663040013&aid=1266230617

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെ കുറിച്ചും പോലീസ് കണ്ടെത്തിയ കുറിപ്പിനെ കുറുച്ചുമുള്ള വിവാദം അവസാനിപ്പിക്കണം: ബന്ധുക്കള്‍

കാസര്‍കോട്: നിങ്കളാഴ്ച അന്തരിച്ച ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചും പോലീസ് കണ്ടെത്തിയ കുറിപ്പിനെ കുറിച്ചുമുള്ള വിവാദം അവസാനിപ്പിക്കണമെന്ന് ബന്ധുക്കള്‍ കാസര്‍കോട് പ്രസ്സ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്തിച്ചു. ഖാസിയുടെ മരണവുമായി ബന്ധപ്പെടുത്തു ദു:സൂചനകള്‍ നല്‍ക്കുന്ന പത്ര റിപ്പോര്‍ട്ടില്‍ വ്യാപകാമായി പ്രചരിപ്പിക്കുന്നുണ്ട്. കടലാസില്‍ എഴുതുവെച്ച മരണകുറിപ്പ് ക്ണ്ടെടുത്തുവെന്ന പ്രയോഗം തന്നെ തെറ്റിദ്ധാണാജനകമാണെന്നും മകന്‍ മുഹമ്മദ് ശാഫിയും മരുമക്കളായ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക, അബ്ബാസ് ഉദുമ ബന്ധുക്കളായ ത്വാഖ അഹ്മ്മദ് മൗലവി, യു.എം. അഹ്മദ് ഷാഫി എന്നിവര്‍ വാര്‍ത്താ സമ്മേളന്ത്തില്‍ പറഞ്ഞു. മുഹമ്മദ് നബി (സ)തങ്ങളെ കുറിച്ച് വിശ്വ വിഖ്യാത പ്രവാചക കീര്‍ത്തനമായ ഇമാം ബൂസൂറി (റ) തങ്ങള്‍ രചിച്ച അറബി കവിതാ സമാഹാരത്തിലെ പേജ് നമ്പര്‍ 17മുതല്‍ 29മത്തെ വരികളിലെ 'ളലംത്തു സുന്നത്ത മന്‍....' എന്ന അറബി വരിയിലെ നീരുകെട്ടിവീര്‍ത്തു കഠിന വേദന അനുഭവപ്പെടുന്നത്ത് വരെ രാത്രിയുടെ ഇരുട്ടിനെ ആരാധനകൊണ്ട് സജീവമാകിയ നബി(സ) തങ്ങളുടെ മാര്‍ഗ്ഗത്തിന് നേരെ ഞാന്‍ അക്രമം കാണിച്ചിരിക്കുകയാണ് (അങ്ങേനെയെന്നും ആരാധനകള്‍ നടത്താന്‍ എനിക്ക് സാധിക്കാതെ വന്നിരിക്കുകയാണ്. 164 വരികളുള്ള ഈ അറബിക്കവിതയിലെ കൈ എഴുത്ത് പ്രതിയാണ് പോലീസ് കണ്ടെത്തിയത്. വളരെ വിചിത്രമായ രീതിയില്‍ ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തിരുക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. "ഖസീദത്തുല്‍ ബുര്‍ദ്ദ" എന്ന ഈ വിവര്‍ത്തന കവിത ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ പ്രകാശനം ചെയ്തിരുന്നതാണ്. സാധാരണ ഗതിയില്‍ എഴുത്തുകാര്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന ജഞാനങ്ങള്‍ അപ്പപ്പോള്‍ കുറിച്ച് വെക്കാറുള്ളത് പതിവാണ് അത് പോലെ സി.എം.അബ്ദുല്ല മൗലവി ഇത്തരം വരികള്‍ നേരത്തെ കുറിച്ച് വെച്ചിരുന്നു. ആ കുറിപ്പാണ് വിവാദമാക്കുന്ന തരത്തിലോക് വലിച്ചിഴക്കപ്പെട്ടത്.
ഖാസിയുടെ മരണത്തില്‍ പൊതു ജനങ്ങള്‍ക്കും പത്രങ്ങള്‍ക്കുമുള്ള സംശയം മാത്രമാണ് തങ്ങള്‍ക്കുമുള്ളത്. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഖാസി അബ്ദുല്ല മൗലവി കടപ്പുറത്ത് എത്തിയതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത്. ഇത് കണ്ടെത്തേണ്ടത് പോലീസാണ്. പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. മയ്യത്തിന് സമീപം കണ്ടെത്തിയ ടോര്‍ച്ച് ഖാസിയുടേതല്ലെന്ന് ബന്ധുക്കള്‍ വ്യക്തമാകിയിട്ടുണ്ടെന്ന കാര്യം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇതേ കുറിച്ചറിയില്ലെന്നാണ് ഖാസിയുടെ ബന്ധുക്കള്‍ പറഞ്ഞത്. ടോര്‍ച്ച് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. അത് കണ്ട ശേഷമേ ടോര്‍ച്ച് ഖാസിയുടെതാണോ അല്ലെയോയെന്ന് പറയാന്‍ കഴിയൂ. ഖാസിയുടെ മരണം കെലപാതകമാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ച കാര്യം സംഘടനാ നേതാക്കളോട് തന്നെ ചോദിക്കണമെന്നും തങ്ങളുടെ പക്കല്‍ അതിന് തെളിവില്ലെന്നും ബന്ധുക്കള്‍ കൂട്ടിചേര്‍ത്തു. ഖാസിക്ക് വിരോധികള്‍ ആരും ഉള്ളതായി അറിയില്ല. രണ്ട് വര്‍ഷം മുമ്പ് വധഭീഷണി മുഴക്കി കൊണ്ട് ഒരു ഊമകത്ത് ഖാസിക്ക് ലഭിച്ചിരുന്നു. ഉരും പേരും ഇല്ലാത്തതിനാല്‍ ഭീഷണി സംബന്ധിച്ച് പോലീസില്‍ പരാതിയെന്നും നല്‍കിയിട്ടില്ല. പുതിയ പൂട്ട് വാങ്ങിക്കാന്‍ ഡ്രൈവറോട് പറഞ്ഞത് അറിഞ്ഞിരുന്നു. ഒരുമാസത്തോമായി പ്രധാന വാതലിന് പുട്ടുണ്ടായിരുന്നില്ല്‍. ഗേറ്റിന്റെ പൂട്ട് ഉപയോഗിച്ചാണ് പൂട്ടികൊണ്ടിരുന്നത്. പുതിയ പൂട്ട് വാങ്ങിയത് തന്നെയാണ് പ്രധാന വാതിലിലുണ്ടായത്. പുട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് സംശയങ്ങളെന്നും തങ്ങള്‍ക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി



ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി
Photo: Achu Kasaragod

ചെമ്പരിക്ക: തിങ്കളാഴ്‌ച്ച രാവിലെ അന്തരിച്ച ചെമ്പരിക്ക-മംഗലാപുരം ഖാസിയും കേരളത്തില്‍ അറിയപ്പെടുന്ന പണ്ഡിതനുമായ സി.എം. അബ്ദുല്ല മൗലവി(77)യുടെ മയ്യത്ത്‌ ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ ചെമ്പരിക്ക ജുമാമസ്‌ജിദ്‌ ഖബര്‍സ്ഥാനില്‍ ഖബറടക്കി. രാവിലെ 9 മണിയോടെ അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ ഖബറടക്കത്തിനായി കൊണ്ടുപോകുമ്പോള്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ വിങ്ങുന്ന മനസ്സുമായാണ്‌ സാക്ഷിയായത്‌. തുടര്‍ന്ന്‌ ചെമ്പരിക്ക ജുമാമസ്‌ജിദ്‌ അങ്കണത്തില്‍ മയ്യത്ത്‌ ഖബറടക്കത്തിനായി എത്തിച്ചു. തൊട്ടടുത്തുള്ള കടപ്പുറത്ത്‌ നടന്ന മയ്യത്ത്‌ നമസ്‌ക്കാരത്തിന്‌ സമസ്‌ത സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഇതിന്‌ ശേഷം ആയിരങ്ങളെ സാക്ഷിയാക്കി പിതാവ്‌ സി. മുഹമ്മദ്‌ കുഞ്ഞി മുസ്‌ ലിയാരുടെ മഖാമിന്‌ അടുത്തായാണ്‌ സി.എം. അബ്ദുല്ല മൗലവിയുടെ ഖബറടക്കം നടത്തിയത്‌. രാവിലെ 10 മണിയോടെയാണ്‌ ഖബറടക്കം നടന്നത്‌.തുടര്‍ന്ന്‌ നടന്ന അനുശോചന യോഗത്തില്‍ സി.ടി. അഹമ്മദലി എം.എല്‍.എ, എന്‍.എ. മുഹമ്മദ്‌, മുഹമ്മദ്‌ മുബാറഖ്‌ ഹാജി, ചെര്‍ക്കളം അബ്ദുല്ല, നാസര്‍ ഫൈസി കൂടത്തായി, അബ്ദുല്‍ റസാഖ്‌ ബുസ്ഥാനി, കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ. അബൂബക്കര്‍, ബഷീര്‍ വെള്ളിക്കോത്ത്‌ എന്നിവര്‍ സംസാരിച്ചു. റഹ്മാന്‍ തുരുത്തി സ്വാഗതം പറഞ്ഞു.

ചെമ്പരിക്ക ഖാസിയുടെ മരണകാരണത്തെ കുറിച്ച്‌ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ അറിയിക്കും; കുറിപ്പില്‍ കണ്ടെത്തിയത്‌ അറബികാവ്യത്തിലെ വരികള്‍

ചെമ്പരിക്ക: തിങ്കളാഴ്‌ച്ച അന്തരിച്ച ചെമ്പരിക്ക-മംഗലാപുരം ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ ബന്ധുക്കള്‍ പത്രസമ്മേളനത്തില്‍ അറിയിക്കുമെന്ന്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഖാസിയുടെ കിടപ്പു മുറിയില്‍ നിന്നും പോലീസ്‌ കണ്ടെടുത്ത കുറിപ്പ്‌ അറബി കാവ്യത്തിലെ ഏതാനും വരികളാണെന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. പ്രവാചകനെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ ഇമാം ബൂസൂരി രചിച്ച അറബി കാവ്യത്തിന്റെ മലയാള തര്‍ജ്ജിമ നടത്തിയത്‌ ഖാസി സി.എം. അബ്ദുല്ല മൗലവിയായിരുന്നു. ഇതിന്റെ പ്രകാശനം അടുത്തിടെയായിരുന്നു നടന്നത്‌. പ്രവാചക കീര്‍ത്തനമായ ബുര്‍ദ്ദയിലെ വരികളാണ്‌ കുറിപ്പില്‍ കണ്ടെത്തിയതെന്നാണ്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞത്.
പോലീസ്‌ മുറിയില്‍ നിന്നും കണ്ടെത്തിയ ഈ കുറിപ്പ്‌ ആത്മഹത്യ കുറിപ്പാണെന്ന പ്രചരണം ശക്തമായ സാഹചര്യത്തിലാണ്‌ ബന്ധപ്പെട്ടവര്‍ ഇതേ കുറിച്ചുള്ള വിശദീകരണം നല്‍കിയിരിക്കുന്നത്‌. പോലീസ്‌ കണ്ടെത്തിയ ഈ കുറിപ്പ്‌ നേരത്തെ തന്നെ കാസര്‍കോട്‌ വാര്‍ത്തയ്‌ക്ക്‌ ലഭിച്ചിരുന്നു. ഈ കുറിപ്പില്‍ പ്രവാചകനെ കുറിച്ചുള്ള കാര്യങ്ങളാണ്‌ പറയുന്നത്‌. മരണം സംബന്ധിച്ചുള്ള പല ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിനാലാണ്‌ ഇതു സംബന്ധിച്ചുള്ള വിശദീകരണം പത്രസമ്മേളനത്തിലൂടെ അറിയിക്കാന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്‌. കേരളത്തിലും ദക്ഷിണ കര്‍ണ്ണാടകയിലും ഗള്‍ഫ്‌ നാടുകളിലും ഖാസിയുടെ മരണം സംബന്ധിച്ച്‌ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്‌. ഈ ഊഹാപോഹങ്ങളൊന്നും വസ്‌തുതയ്‌ക്ക്‌ നിരക്കുന്നതല്ലെന്നും ബന്ധപ്പെട്ടവരും ബന്ധുക്കളും പറയുന്നു. ഖാസി മരിച്ചത്‌ കടല്‍വെള്ളം കുടിച്ചാണെന്ന്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ബലപ്രയോഗമോ മറ്റോ നടന്നതായി പോസ്‌റ്റുമോര്‍ട്ടത്തില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ല.
ഗോളശാസ്ത്ര പണ്ഡിതനായ ഖാസി സി.എം അബ്ദുല്ല മൗലവിക്ക് രാത്രികാലങ്ങളില്‍ വാന നിരീക്ഷണം നടത്തുന്ന പതിവുണ്ടായിരുന്നു. ഇത് കൂടാതെ രാത്രികാലങ്ങളില്‍ പിതാവിന്റെ ഖബറിടത്തില്‍ മഖാം സിയാറത്ത് നടത്താറുമുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. ഉറക്കത്തില്‍ പിതാവിനെ സ്വപ്നം കണ്ട് വീടിന് പുറത്തിറങ്ങുകയും പിതാവിന്റെ മഖാമില്‍ മണിക്കൂറുകളോളം പ്രാര്‍ത്ഥനയോടേ നില്‍കുന്നതും പലരും കാണാറുണ്ടെന്നും ചൂണ്ടികാണിക്കപ്പെടുന്നു. വാന നിരീക്ഷണത്തിന് മുമ്പ് സുന്നത്ത് നിസ്കാരം നടത്താന്‍ വുളൂഹ് (അംഗസ്നാനം) നടത്താന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ കടലില്‍ മൂക്ക് കുത്തി വീഴാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ ഖാസി സ്വമേധയാ പുറത്ത് പോയിരിക്കാനുള്ള സാധ്യതയാണ് പോലീസും എത്തിചേര്‍ന്നിട്ടുള്ളത്. ഖാസി ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് മരിക്കാന്‍ പോയതാണെന്ന രീതിയില്‍ പോലീസ് പറഞ്ഞതായി ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് യാതെരു അടിസ്ഥാനമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരാരും ഇത്തരമെരു കാര്യങ്ങള്‍ പറഞ്ഞിട്ടില്ലെന്നും കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി, പി.ഹബീബ് റഹ്മാനും, ഹൊസ്ദുര്‍ഗ്ഗ് സി.ഐ. കെ.അഷ് റഫും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു

സി.എം. അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന്‌ സംശയം: നാസര്‍ ഫൈസി കൂടത്തായി

കാസര്‍കോട്‌: സമസ്‌ത ജംഇയത്തുല്‍ ഉലമ വൈസ്‌ പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ സി.എം. അബ്ദുല്ല മൗലവിയുടെ മരണം കൊലപാതകമാണെന്ന്‌ സംശയിക്കുന്നതായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി കാസര്‍കോട്‌ പ്രസ്‌ ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മൃതദേഹത്തിന്‌ സമീപത്തു നിന്നും കണ്ടെത്തിയ ടോര്‍ച്ച്‌ അദ്ദേഹത്തിന്റേതല്ലെന്നാണ്‌ ബന്ധുക്കള്‍ പറയുന്നത്‌. സ്വഭാവിക മരണമാണെന്ന്‌ വരുത്തി തീര്‍ക്കാന്‍ പോലീസ്‌ നീക്കം നടത്തുന്നത്‌ ആപത്‌ക്കരമാണ്‌. ആശയപരമായി മതസംഘടനകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായി കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്നും ഇക്കാര്യം അന്വേഷിച്ച്‌ വസ്‌തുത പുറത്തുകൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊലപാതകത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച സംഘടന ഏതാണെന്ന്‌ വ്യക്തതമായ ഉത്തരം നല്‍കാതെ മറുഗ്രൂപ്പിനെതിരെയുള്ള സൂചനകള്‍ നല്‍കാനാണ്‌ നാസര്‍ ഫൈസി കൂടത്തായി തയ്യാറായത്‌. പ്രമുഖ പണ്ഡിതനായ അബ്ദുല്ല മൗലവിയുടെ മരണം വിവാദങ്ങളിലേക്ക്‌ വലിച്ചിഴക്കപ്പെടണമോയെന്ന ചോദ്യത്തിന്‌ കൊലപാതകമാണോയെന്ന സംശയം വിവാദമാക്കാതിരിക്കുകയാണോ വേണ്ടതെന്ന മറു ചോദ്യമാണ്‌ അദ്ദേഹം ഉന്നയിച്ചത്. തികച്ചും അനാരോഗ്യവാനും, പരാശ്രിതനുമായ അബ്ദുല്ല മൗലവിയുടെ മയ്യത്ത്‌ കണ്ടെത്തിയ സ്ഥലവും സ്വാഭാവിക മരണമാണെന്ന്‌ ധരിക്കാന്‍ പ്രായാസമുണ്ടെന്നും അന്വേഷണം പെട്ടന്ന്‌ അവസാനിപ്പിച്ച്‌ സ്വാഭാവിക മരണമാക്കാനുള്ള പോലീസിന്റെ തത്രപ്പാട് സംശയാസ്‌പദമാണ്‌. അന്വേഷണം ഊര്‍ജ്ജിതമാക്കി എത്രയുംപെട്ടന്ന്‌ ദുരൂഹത നീക്കണമെന്ന്‌ നാസര്‍ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട്‌ അബൂബക്കര്‍ സാലൂദ്‌ നിസാമി, ജില്ലാ ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഫൈസി ജഡിയാര്‍, വര്‍ക്കിംഗ്‌ സെക്രട്ടറി ഹാരിസ്‌ ദാരിമി ബദിര, ജില്ലാ വൈസ്‌ പ്രസിഡണ്ടുമാരായ റഷീദ് ബെളിഞ്ചം, റസാഖ്‌ ദാരിമി, സത്താര്‍ ചന്തേര, ശുഹൈബ്‌ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

ചെമ്ബിരിക യുടെ നഷ്ടം

ഉത്തര മലബാറിന്റെ ആത്മീയ മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പണ്ഡിതസാന്നിദ്ധ്യമായിരുന്ന സി.എം. ഉസ്‌താദ്‌ എന്ന ഖാസി സി.എം. അബ്‌ദുല്ല മൗലവി. ചെമ്പിരിക്ക ഖാസിയാര്‍ച്ച എന്നോ മംഗലാപുരം ഖാസിയാര്‍ച്ച എന്നോ ആണ്‌ നാട്ടുകാര്‍ ഉസ്‌താദിനെ സ്‌നേഹത്തോടെ വിളിക്കുന്നത്‌. വടക്കന്‍ കേരളത്തിന്റെ ആത്മീയ തണലും എല്ലാവരുടെയും പ്രശ്‌ന പരിഹാരത്തിനുള്ള കോടതിയും സമസ്‌തയുടെ ശബ്‌ദവുമാണ്‌ ഉസ്‌താദ്‌. ചുരുക്കിപ്പറഞ്ഞാല്‍, കാസര്‍ക്കോടിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍കൊണ്ടും പക്വതയാര്‍ന്ന നേതൃപാടവംകൊണ്ടും തുല്യതയില്ലാത്ത ഒരു നവോത്ഥാന നായകനായി ഉസ്‌താദിനെ കണ്ടെത്താനാകുന്നതാണ്‌. മെയ്‌ മറന്ന പ്രവര്‍ത്തനം, ദീര്‍ഘദൃഷ്‌ടി, സമര്‍പ്പണബോധം, ലക്ഷ്യബോധം എന്നിങ്ങനെ ഉസ്‌താദിന്റെ കാര്‍മസാഫല്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍ അനവധിയുണ്ട്‌. ഒരു പ്രഭാഷകന്‍ എന്നതിലപ്പുറം കര്‍മത്തിന്‌ പ്രധാന്യം നല്‍കുന്ന ആളാണ്‌ ഉസ്‌താദ്‌. കാസര്‍കോട്‌ പോലെയുള്ള ഗള്‍ഫ്‌ സ്വാധീനമുള്ള ഒരു മേഖലയില്‍ ഉലമാക്കളെയും ഉമറാക്കളെയും ഒന്നിച്ചുനിര്‍ത്തി ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നുവെന്നതുതന്നെ ആ പ്രവര്‍ത്തനക്ഷമതയുടെ ആഴം മനസ്സിലാക്കിത്തരുന്നു. ചെമ്പിരിക്ക ഖാസി എന്ന പേരില്‍ പ്രസിദ്ധനായ മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാരുടെയും ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനായി 1933 ല്‍ കാസര്‍കോട്‌ ജില്ലയിലെ ചെമ്പിരിക്ക എന്ന പ്രദേശത്താണ്‌ ഉസ്‌താദ്‌ ജനിക്കുന്നത്‌. പണ്ഡിത തറവാട്ടിലെ കുലപതിയായിട്ടാണ്‌ ഉസ്‌താദിന്റെ അരങ്ങേറ്റം. പിതാവ്‌ ഖാസി മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാര്‍ പ്രഗല്‍ഭ പണ്ഡിതനും നാടിന്റെ ആത്മീയ തീരവുമായിരുന്നു. പണ്ഡിതനും വാഗ്മിയുമായിരുന്ന അബ്‌ദുല്ല മുസ്‌ലിയാരാണ്‌ അവരുടെ പിതാവ്‌. അബ്‌ദുല്ലാഹില്‍ ജംഹരി എന്ന പേരിലാണ്‌ അദ്ദേഹം അറിയപ്പെട്ടിരുന്നത്‌. ഉത്തര മലബാറിന്റെ പഴയകാല പ്രഭാഷണ വേദികളില്‍ നിറഞ്ഞുനിന്നിരുന്ന ആളായിരുന്നു അദ്ദേഹം. പിതാവ്‌ മുഹമ്മദ്‌ കഞ്ഞി മുസ്‌ലിയാര്‍ തൃക്കരിപ്പൂര്‍, വാഴക്കാട്‌, പൊന്നാനി അടക്കം വിവിധ സ്ഥലങ്ങളില്‍നിന്ന്‌ വിദ്യഅഭ്യസിച്ച മഹാനാണ്‌. 25 വര്‍ഷത്തോളം ചെമ്പിരിക്ക ഒറവങ്കര പള്ളിയില്‍ മുദരിസായി സേവനം ചെയ്‌തു. ഈ കാലയളവില്‍ അനവധി മഹല്ലുകളുടെ ഖാസി സ്ഥാനവും അലരിച്ചു. 1973 ഡിസംബര്‍ മാസം മരണപ്പെട്ടു. ശേഷം, തല്‍സ്ഥാനത്തേക്ക്‌ ഖാസിയായി തെരഞ്ഞെടുക്കപ്പെട്ടത്‌ സി.എം. അബ്‌ദുല്ല മൗലവിയായിരുന്നു. തന്റെ പുരോയാനങ്ങളുടെ ആദ്യാകാലാംഗീകാരങ്ങളായിരുന്നു ഇത്‌. കുടുംബത്തിന്റെ മഹിമയും പാരമ്പര്യവും അണയാതെ സൂക്ഷിക്കാന്‍ അനുയോജ്യമായ കഴിവും തന്റേടവും എന്നും ഉസ്‌താദിന്റെ കൈമുതലായിരുന്നു. പിതാവ്‌തന്നെയായിരുന്നു സി.എം. ഉസ്‌താദിന്റെ പ്രഥമാധ്യാപകന്‍. ശേഷം, ചെമ്പിരിക്കയിലും പിന്നെ തളങ്കര മുസ്‌ലിം ഹൈസ്‌കൂളിലുമായി പഠനം പൂര്‍ത്തിയാക്കി. അന്ന്‌ എസ്‌.എസ്‌.എല്‍.സി വിജയിച്ചിരുന്നു. ചെറുപത്തില്‍തന്നെ പഠനരംഗത്ത്‌ ഉന്നത സാമര്‍ത്ഥ്യം തെളിയിച്ചിരുന്നു. അന്നുതന്നെ ഉറുദു, ഇംഗ്ലീഷ്‌ ഭാഷകളില്‍ പ്രാവീണ്യം നേടി. ഈ രണ്ട്‌ ഭാഷകള്‍ യഥേഷ്‌ടം കൈകാര്യം ചെയ്യുന്ന ഉസ്‌താദ്‌ ഇന്നും അന്നത്തെ ഭാഷാദ്ധ്യാപകരെ അനുസ്‌മരിക്കാറുണ്ട്‌. ഭാഷാപഠനം അനിവാര്യവും അത്‌ ഒരു മഹാലോകത്തേക്കുള്ള കവാടവുമാണെന്നാണ്‌ ഉസ്‌താദ്‌ പറയുന്നു. ഈ തിരിച്ചറിവായിരുന്നു ഉസ്‌താദിന്റെ പിന്നീടുള്ള ജീവിതത്തില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനും സമന്വയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനും പ്രേരിപ്പിച്ചിരുന്നത്‌. നാട്ടിലെ ചില ദര്‍സുകളിലൂടെതന്നെയായിരുന്നു മതവിദ്യാഭ്യാസരംഗത്തുള്ള ഉസ്‌താദിന്റെയും ചുവടുവെപ്പുകള്‍. 1962 ല്‍ വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്തില്‍ പോയി ബാഖവി ബിരുദം നേടി. ഔദ്യോഗിക പഠനം കഴിഞ്ഞതോടെ അധ്യാപന രംഗം ഉസ്‌താദ്‌ ശ്രദ്ധിച്ചു. ഒറവങ്കര, എട്ടിക്കുളം, മാടായി-പുതിയങ്ങാടി എന്നിവിടങ്ങളില്‍ ദര്‍സ്‌ നടത്തി. എപ്പോഴും പ്രവര്‍ത്തനരംഗത്ത്‌ സജീവമായി നിലകൊള്ളുകയെന്നതാണ്‌ ഉസ്‌താദിന്റെ പ്രത്യേകത. വെറുതെയിരിക്കുകയെന്നത്‌ ഉസ്‌താദിന്‌ സാധിച്ചിരുന്നില്ല. അദ്ധ്വാനഫലങ്ങള്‍ ഭാവിതലമുറകള്‍ അനുഭവിക്കട്ടെയെന്നാണ്‌ ഉസ്‌താദ്‌ ആഗ്രഹിച്ചിരുന്നത്‌. വലിയൊരു ഭാഷാപണ്ഡിതനും ഗ്രന്ഥകാരനും എഴുത്തുകാരനുമാണ്‌ സി.എം. ഉസ്‌താദ്‌. ഇത്‌ ഏറെ അറിയപ്പെട്ടിട്ടില്ലെങ്കിലും ഇത്‌ തിരിച്ചറിഞ്ഞവര്‍ അനവധിയുണ്ട്‌. ഇംഗ്ലീഷ്‌, ഉറുദു, അറബി എന്നീ ഭാഷകളില്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നു. ആംഗലേയ വിദേശാതിഥികളുടെ സ്വീകരണ ചടങ്ങിലാണ്‌ പലപ്പോഴായും ഉസ്‌താദിന്റെ ആംഗലേയ ഭാഷണങ്ങള്‍ അധികമാളുകളും കേള്‍ക്കാറുള്ളത്‌. അറബിയില്‍ അസാധാരണ കഴിവാണ്‌ ഉസ്‌താദിനുള്ളത്‌. ഇതിനകം അറബിയില്‍ ധാരാളം പുസ്‌തകങ്ങള്‍ എഴുതിയിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷം ആസ്‌ട്രോണമിയെക്കുറിച്ച്‌ ഇംഗ്ലീഷിലും ഒരു പുസ്‌തകം എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി. രചനകള്‍ ഉസ്‌താദിന്റെ ഒരു പഴയ സ്വാഭാവമാണ്‌. ചെറുപ്പം മുതല്‍തന്നെ എഴുതിയിരുന്നു. മുമ്പുകാലത്ത്‌ ഇറങ്ങിയിരുന്ന മാസികകളിലും സുവനീറുകളിലും ഉസ്‌താദിന്റെ പഠന പരമ്പരകള്‍തന്നെ കാണാവുന്നതാണ്‌. ഒരു പ്രത്യേക ഭാഷയും ഒഴുക്കുമാണ്‌ ഉസ്‌താദിന്റെത്‌. വശ്യതയാര്‍ന്ന ഭാഷ. ഇതിനകം പത്തോളം പുസ്‌തകങ്ങള്‍ ഉസ്‌താദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. ഇതില്‍ അറബിയും മലയാളവും ഇംഗ്ലീഷും പെടും. ഇല്‍മുല്‍ ഫലക്കിലെ അഗാധ പണ്ഡിതനായതുകൊണ്ടുതന്നെ ഉസ്‌താദിന്റെ അധികം രചനകളും ഈ വിഷയവുമായിബന്ധപ്പെട്ടാണ്‌ പുറത്തുവന്നിട്ടുള്ളത്‌. വിവര്‍ത്തനങ്ങളും അല്ലാത്തവയുമായി പ്രസിദ്ധീകരിക്കപ്പെടാത്ത പുസ്‌തകങ്ങളും ഉസ്‌താദിന്റെ അടുത്തുണ്ട്‌. പള്ളിദര്‍സില്‍ പഠിപ്പിച്ചിരുന്ന കാലംമുതല്‍തന്നെ ഉസ്‌താദ്‌ ഗവേഷണങ്ങള്‍ നടത്തുകയും അവ പുസ്‌തകമായി എഴുതിവെക്കുകയും ചെയ്യുമായിരുന്നു. ഇന്നും ഉസ്‌താദിന്റെ ശെല്‍ഫില്‍ ഒന്നിനടിയില്‍ മറ്റൊന്നായി പല പുസ്‌തകങ്ങളും കാണാവുന്നതാണ്‌. പ്രസിദ്ധീകരിക്കപ്പെട്ട ഉസ്‌താദിന്റെ ചില പുസ്‌തകങ്ങള്‍ ഇവയാണ്‌: 1) തസ്‌വീദുല്‍ ഫികരി വല്‍ ഹിമം ഫീ തബ്‌യീനി ന്നിസാബി വല്‍ ലോഗാരിതം. 2) ഇല്‍മുല്‍ ഫലക്ക്‌ അലാ ളൗഇ ഇല്‍മില്‍ ഹദീസ്‌. 3) ഇസ്‌ത്തിഖ്‌റാജു ഔഖാത്തിസ്സ്വലാത്തി വ സുമൂത്തില്‍ ഖിബ്‌ല അനില്‍ ജിഹത്തില്‍ അസ്‌ലിയ്യ. 4) ആദാബുസ്സ്വിയാമി വ ഫവാഇദുഹാ. 5) അല്‍ ബൂസ്വിലത്തുല്‍ മിഗ്നാഥീസിയ്യ: വ ഇന്‍ഹിറാഫുഹാ അനില്‍ ജിഹത്തില്‍ അസ്‌ലിയ്യ. 6) ചരിത്ര ശകലങ്ങള്‍. മൗലിദ്‌ രചനയിലും അറബിമലയാള സാഹിത്യത്തിലും തന്റെതായ ഒരു സംഭാവനകൂടി അര്‍പ്പിച്ച ഒരു വ്യക്തിയാണ്‌ സി.എം. ഉസ്‌താദ്‌. മനോഹരമായ കാവ്യതല്ലജങ്ങളോടെ അറബി ഭാഷയില്‍ അദ്ദേഹം മൗലിദുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌. ഫത്തഹുല്‍ കന്‍സ്‌ എന്ന പേരില്‍ ചെമ്പിരിക്കയിലെ മഖാമില്‍ അന്തിയുറങ്ങുന്ന മഹാനെക്കുറിച്ച്‌ തയ്യാറാക്കിയ അറബിമലയാള മാലയാണ്‌ ഏറെ മനോഹരം. ചെമ്പിരിക്ക മാല എന്നപേരില്‍ നാട്ടുകാര്‍ക്കിടയില്‍ ഇന്നും ഇത്‌ പ്രസിദ്ധമാണ്‌. 1961 ല്‍ തിരൂരങ്ങാടിയില്‍വെച്ചാണ്‌ ഇത്‌ അച്ചടിച്ചത്‌. പഴയകാല അറബി മലയാള മാലകളുടെ സര്‍വ്വ സൗന്ദര്യവും ആവാഹിച്ച ഇവ ഉസ്‌താദിന്റെ സര്‍ഗാത്മകതയുടെ ആഴം തുറന്നുകാട്ടുന്നു. അന്വേഷിക്കുംതോറും നമ്മെ ഏറെ വിസ്‌മയിപ്പിക്കുന്ന ഒരു പ്രതിഭാസംതന്നെയാണ്‌ സി.എം ഉസ്‌താദ്‌. ഒരു ആധുനിക പണ്ഡിതന്‍ എന്ന നിലക്ക്‌ അദ്ദേഹം കയറിപ്പോയ വഴികള്‍ നമ്മെ അല്‍ഭുതപ്പെടുത്തുന്നതാണ്‌. എന്നും ഏറെ ജിജ്ഞാസുവായി കാണപ്പെടുന്ന ഉസ്‌താദ്‌ ഗോളശാസ്‌ത്രത്തിന്റെ പുതിയ പുതിയ മേഖലകളിലേക്ക്‌ ആധുനിക സാങ്കേതിക സഹായത്തോടെ കടന്നുപോവുകയാണ്‌. ലാപ്‌ടോപ്പിന്റെയും നെറ്റിന്റെയും ഉപയോഗം ഈ രംഗത്തെ ഉസ്‌താദിന്റെ അന്വേഷണങ്ങളെ ഏറെ സഹായിച്ചിട്ടുണ്ട്‌. സമസ്‌ത വൈസ്‌ പ്രസിഡന്റ്‌, സമസ്‌ത കാസര്‍കോട്‌ ജില്ല പ്രസിഡന്റ്‌, മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ പ്രസിഡന്റ്‌, ദാറുല്‍ ഇര്‍ശാദ്‌ അക്കാദമി പ്രിന്‍സിപ്പാള്‍ തുടങ്ങി അനവധി സ്ഥാനമാനങ്ങള്‍ വഹിക്കുന്നുണ്ട്‌ ഇന്ന്‌ അദ്ദേഹം. കോട്ട അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിയോഗാനന്തരം മംഗലാപുരം ഖാസിയായും അദ്ദേഹം സേവനം ചെയ്‌തുവരുന്നു. പണ്ഡിതന്‍, നിയമാധിപന്‍, സംഘാടകന്‍, പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്തുകാരന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ ഉസ്‌താദ്‌ ചെയ്‌തുതീര്‍ത്ത പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലഘനീയമാണ്‌. യു.എ.ഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌